ജയ്‌പൂര്‍ :രാജസ്ഥാനിലെ സിരോഹി ജില്ല ആശുപത്രിയിലുണ്ടായ തെരുവ് നായ ആക്രമണത്തില്‍ നവജാത ശിശു കൊല്ലപ്പെട്ടു. പാലിയിലെ ജവായ്‌ബന്ദ് സ്വദേശിയായ മഹേന്ദ്ര കുമാര്‍ രേഖ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രിയായിരുന്നു നടുക്കുന്ന സംഭവം.
ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഹേന്ദ്ര കുമാറിന് കൂട്ട് നില്‍ക്കാനെത്തിയപ്പോഴാണ് സംഭവം. ഭാര്യ രേഖയും കൈക്കുഞ്ഞ് ഉള്‍പ്പടെ മൂന്ന് കുട്ടികളും രാത്രി ഉറങ്ങുകയായിരുന്നു. അതിനിടെ ആശുപത്രി വാര്‍ഡിലെത്തിയാണ് നായകള്‍ കുഞ്ഞിനെ ആക്രമിച്ചത്. കരച്ചില്‍ കേട്ട് ആശുപത്രിയിലുണ്ടായിരുന്നവര്‍ ഉണര്‍ന്ന് നായകളെ തുരത്താന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി.