ന്യൂഡല്‍ഹി:ആഡംബര വാഹനങ്ങളിലെ രാജാവായ മേഴ്സിഡസ് ബെന്‍സിന്‍റെ പുതിയ സി ക്ലാസ് സെഡാന്‍ ഇന്ത്യന്‍ നിരത്തിലിറങ്ങി. 55 ലക്ഷ രൂപയാണ് (എക്‌സ് ഷോറൂം) വാഹനത്തിന് കമ്പനി വിലയിട്ടിരിക്കുന്നത്. മൂന്ന് വേരിയെന്‍റുകളിലാണ് ആഡംബര രാജാവ് ഇന്ത്യന്‍ നിരത്തിലെത്തുക.
സി 200 (പെട്രോള്‍) ന് 55 ലക്ഷം രൂപയും സി 220 ഡി (ഡീസൽ), 330 ഡി (ഡീസൽ) എന്നിവയ്ക്ക് യഥാക്രമം 56 ലക്ഷം രൂപയും 61 ലക്ഷം രൂപയുമാണ് വില. അഞ്ചാം തലമുറ സി-ക്ലാസിനായി നിലവില്‍ 1,000-ലധികം പ്രീ-ലോഞ്ച് ബുക്കിംഗുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു.
രണ്ട് മുതുല്‍ മൂന്ന് മാസം വരെ കാര്‍ സ്വന്തമാക്കാന്‍ ഇന്ത്യയിലെ ആരാധകര്‍ കാത്തിരിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും വേഗത്തില്‍ കാര്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തുന്നതായും മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ എംഡിയും സിഇഒയുമായ മാർട്ടിൻ ഷ്‌വെങ്ക് പറഞ്ഞു. പുതിയ സി ക്ലാസിന്‍റെ മുമ്പ് പുറത്തിറക്കിയ മോഡലുകള്‍ വലിയ മുന്നേറ്റമാണ് നടത്തിയത്.
അതിനാല്‍ ഇതിന്‍റെ മുകളില്‍ നില്‍ക്കുന്നതാകും പുതിയ കാറുകളെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. കുടുതല്‍ സ്പോട്ടിയും മോഡേണും ആയിരിക്കും പുതിയ വാഹനം. ഐജിഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ച നിര്‍മിച്ച് വാഹനത്തിന്‍റെ ഇന്ധന ക്ഷമത കൂട്ടിയിട്ടുണ്ട്.
റിവേഴ്സ് ക്യാമറ എടക്കം കാണാനായി എന്‍ജിടി 7ഇൻഫോടെയ്ൻമെന്റാണ് കാറിലുള്ളത്, മികച്ച നാവിഗേഷനും മൊബൈള്‍ കോള്‍ ഉപയോഗത്തിനും മറ്റും മുന്‍ഗണന നല്‍കി നിര്‍മിച്ച നിര്‍മിത ബുദ്ധിയില്‍ (എ.ഐ) പ്രവര്‍ത്തിക്കുന്ന എം.ബി.യു.എസ് ടെക്നോളജിയിലുള്ള മറ്റൊരു മീറ്റര്‍ സ്ക്രീനും കാറിലുണ്ട്.
സുരക്ഷക്കായി കാര്‍ ടു എക്സ് ടെക്നോളജി എന്നിവ സി ക്ലാസുകളില്‍ തന്നെ കേമനാകാന്‍ കാറിനെ സഹായിക്കുമെന്നും കമ്പനി പറഞ്ഞു. നാലാം തലമുറ മോഡലിനെ അപേക്ഷിച്ച് 65 എംഎം നീളവും 10 എംഎം വീതിയും മോഡലിന്. കൂടുതലുണ്ട്. സി 200 1.5 ലിറ്റർ ഗ്യാസോലിൻ എഞ്ചിനിലാണ് വരുന്നത്, സി 220 ഡി, 330 ഡി എന്നിവയ്ക്ക് 2 ലിറ്റർ ഡീസൽ പവർ ട്രെയിനുകളാണ് നൽകുന്നത്.
Also Read: സ്കോഡയുടെ കുഷാഖ് മോണ്‍ടെ കാര്‍ലോ എസ്‌യുവി വിപണിയില്‍