കേരളം

kerala

ETV Bharat / bharat

രാജ്യത്ത് ലംപി സ്‌കിന്‍ ഡിസീസ് ബാധിച്ച് കന്നുകാലികൾ ചത്തുവീഴുന്നു, ഇതുവരെ ചത്തത് 7300 ലധികം കന്നുകാലികള്‍ - രോഗം

പകർച്ചവ്യാധി വൈറൽ രോഗമായ ലംപി സ്‌കിന്‍ ഡിസീസ് ബാധിച്ച് രാജ്യത്ത് ഇതുവരെ 7300 ലധികം കന്നുകാലികള്‍ ചത്തതായി റിപ്പോര്‍ട്ട്

New Disease found in cattle  Lumpy Skin disease  Lumpy Skin disease News Updates  Lumpy Skin Disease in Cattles spreading in India  cattle  ലംപി സ്‌കിന്‍ ഡിസീസ്  കന്നുകാലികൾ  കന്നുകാലികൾ ചത്തുവീഴുന്നു  പകർച്ചവ്യാധി  Latest Disease News in Cattle  എല്‍എസ്‌ഡി  രോഗം  പകർച്ചവ്യാധി വൈറൽ രോഗമായ ലംപി സ്‌കിന്‍ ഡിസീസ്
രാജ്യത്ത് ലംപി സ്‌കിന്‍ ഡിസീസ് ബാധിച്ച് കന്നുകാലികൾ ചത്തുവീഴുന്നു, ഇതുവരെ ചത്തത് 7300 ലധികം കന്നുകാലികള്‍

By

Published : Aug 21, 2022, 6:17 PM IST

ന്യൂഡല്‍ഹി: പകർച്ചവ്യാധി വൈറൽ രോഗമായ ലംപി സ്‌കിന്‍ ഡിസീസ് (എല്‍എസ്‌ഡി) ബാധിച്ച് രാജ്യത്ത് കന്നുകാലികൾ ചത്തുവീഴുന്നു. ഒരു കേന്ദ്രഭരണ പ്രദേശം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലായി 7300 ലധികം കന്നുകാലികളാണ് ഇതുവരെ ലംപി സ്‌കിന്‍ ഡിസീസ് ബാധിച്ച് ചത്തതായി റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. കന്നുകാലികളില്‍ പനിയും, ചർമ്മത്തിൽ ചെറുമുഴകള്‍ കാണപ്പെടുകയും തുടര്‍ന്ന് മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് ലംപി സ്‌കിന്‍ ഡിസീസ്.

ചിലയിനം ഈച്ചകളും കൊതുകുകളും പോലുള്ള രക്തം ഭക്ഷിക്കുന്ന പ്രാണികൾ വഴിയാണ് ഇത് പ്രധാനമായും പകരുന്നത്. മിഡിൽ ഈസ്‌റ്റിലും യൂറോപ്പിലും പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഏഷ്യയിലും എൽഎസ്‌ഡി വ്യാപിക്കുകയാണ്. 2019 ജൂലൈയില്‍ ബംഗ്ലാദേശിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിലും ഒഡീഷയിലും അതേ വർഷം തന്നെ എല്‍എസ്‌ഡി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

"ഇത്തവണ ഗുജറാത്തിലാണ് ആദ്യമായി എല്‍എസ്‌ഡി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവില്‍ ഇത് എട്ട് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഇതുവരെ 1.85 ശതമാനം കന്നുകാലികൾക്കും രോഗം ബാധിച്ചു. ജൂലൈയിൽ രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതുവരെ 7300ലധികം കന്നുകാലികൾ ചത്തു" എന്ന് മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംസ്ഥാനം തിരിച്ചുള്ള കണക്കില്‍ പഞ്ചാബിൽ ഇതുവരെ 74,325 കന്നുകാലികള്‍ക്കും, ഗുജറാത്തിൽ 58,546 കന്നുകാലികള്‍ക്കും, രാജസ്ഥാനിൽ 43,962 കന്നുകാലികള്‍ക്കും, ജമ്മു കശ്‌മീരിൽ 6385 കന്നുകാലികള്‍ക്കും, ഉത്തരാഖണ്ഡിൽ 1300 കന്നുകാലികള്‍ക്കും, ഹിമാചൽ പ്രദേശിൽ 532 കന്നുകാലികള്‍ക്കും, ആൻഡമാൻ നിക്കോബാറിൽ 260 കന്നുകാലികള്‍ക്കുമാണ് രോഗം ബാധിച്ചിട്ടുള്ളത്.

അതേസമയം, കേന്ദ്ര മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ഇതുവരെ 7300 കന്നുകാലികളാണ് ലംപി സ്‌കിന്‍ ഡിസീസ് ബാധിച്ച് ചത്തത്. ഇതില്‍ പഞ്ചാബിൽ 3359 കന്നുകാലികളും, രാജസ്ഥാനിൽ 2111 കന്നുകാലികളും, ഗുജറാത്തിൽ 1679 കന്നുകാലികളും, ജമ്മു കശ്‌മീരിൽ 62 കന്നുകാലികളും, ഹിമാചൽ പ്രദേശിൽ 62 കന്നുകാലികളും, ഉത്തരാഖണ്ഡിൽ 36 കന്നുകാലികളും, ആൻഡമാൻ നിക്കോബാറിൽ 29 കന്നുകാലികളും ചത്തതായി കണക്കില്‍ പറയുന്നു. ഹരിയാനയിലും നിലവില്‍ എൽഎസ്‌ഡി അണുബാധയുടെ റിപ്പോർട്ട് വരുന്നുണ്ട്. എന്നാല്‍, എൽഎസ്‌ഡിയുടെ മരണനിരക്ക് 1 മുതല്‍ 2 ശതമാനമാണെന്നും അത് മനുഷ്യരെ ബാധിക്കില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എല്‍എസ്‌ഡിയുടെ പശ്ചാത്തലത്തില്‍ നിലവിൽ വാക്‌സിനേഷൻ ഡ്രൈവ് നടക്കുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്‌ത സംസ്ഥാനങ്ങളിലെ 17.92 ലക്ഷം കന്നുകാലികൾക്കും വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എൽഎസ്‌ഡി രോഗബാധയുടെ ആദ്യഘട്ട കണക്കെടുപ്പിനും, വിശദമായി പഠിക്കുന്നതിനുമായി പഞ്ചാബിലേക്കും ഗുജറാത്തിലേക്കും കേന്ദ്ര സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കര്‍ശന നിര്‍ദേശങ്ങളും ജൈവ സുരക്ഷ നടപടികളും നടപ്പാക്കാനും, രോഗബാധിതരായ മൃഗങ്ങളുടെ സഞ്ചാരം നിയന്ത്രിക്കാനും, മൃഗങ്ങളെ നിരീക്ഷിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. രോഗം ബാധിച്ച് മരിക്കുന്ന കന്നുകാലികളുടെ ശവങ്ങൾ സുരക്ഷിതമായി സംസ്‌കരിക്കുന്നതിനും അധികൃതരുടെ മുന്നറിയിപ്പുണ്ട്.

മൃഗ ഉടമകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അവബോധം പ്രചരിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാരുകൾ കൺട്രോൾ റൂമുകളും ടോൾ ഫ്രീ നമ്പറുകൾ സ്ഥാപിച്ചിട്ടുണ്ട്. സർക്കാരുകളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കേന്ദ്ര മന്ത്രാലയത്തിൽ ഒരു കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 19-ാമത് കന്നുകാലി സെൻസസ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്‌പാദക രാജ്യമായ ഇന്ത്യയിൽ 2019ൽ 192.5 ദശലക്ഷം കന്നുകാലി ജനസംഖ്യയുണ്ടായിരുന്നു.

ABOUT THE AUTHOR

...view details