ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,000ത്തിൽ താഴെ രോഗികളും 449 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. തുടർച്ചയായ ഏഴാമത്തെ ദിവസവും ചികിത്സയിൽ കഴിയുന്ന രോഗികൾ അഞ്ച് ലക്ഷത്തിൽ താഴെയാണ്. അവസാനമായി 30,000 പോസിറ്റീവ് കേസുകൾ ഇന്ത്യയിൽ രേഖപ്പെടുത്തിയത് ജൂലായ് 15നായിരുന്നു. തുടർന്ന് അതിതീവ്ര കൊവിഡ് വ്യാപനമാണ് രാജ്യം അഭിമുഖീകരിച്ചത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി പുതിയ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഒടുവിൽ വന്ന കണക്കുകൾ പ്രകാരം 29,163 കൊവിഡ് രോഗികളാണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്‌തത്. രോഗ ബാധിതരാകുന്നവരുടെ ആകെ എണ്ണം 88.74 ലക്ഷം കടന്നെങ്കിലും 82.9 ലക്ഷം പേരും സുഖം പ്രാപിച്ചു. 449 പേർക്ക് കൂടി ജീവഹാനി സംഭവിച്ചതോടെ വൈറസ് ബാധിച്ച് മരിക്കുന്നവർ 1,30,519 ആയി. നിലവിൽ 4,53,401 സജീവ രോഗികളാണ് രാജ്യത്തുള്ളത്. രോഗമുക്തി നിരക്ക് 93.42 ശതമാനമായി ഉയർന്നപ്പോൾ കൊവിഡ് മരണ നിരക്ക് 1.47 ശതമാനമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 12 കോടിയിലധികം സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി.
രാജ്യത്ത് കൊവിഡ് നിരക്കിൽ കുറവ്; പുതിയ കേസുകള്‍ 29,163 - india covid death
ഒടുവിൽ വന്ന കണക്കുകൾ പ്രകാരം 29,163 കൊവിഡ് കേസുകളാണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്‌തത്. രോഗബാധിതരാകുന്നവരുടെ ആകെ എണ്ണം 88.74 ലക്ഷം കടന്നെങ്കിലും 82.9 ലക്ഷം പേരും സുഖം പ്രാപിച്ചു
കൊവിഡ്
രാജ്യത്തെ രോഗികളുടെ എണ്ണം ഓഗസ്റ്റ് ഏഴിന് 20 ലക്ഷവും 23ന് 30 ലക്ഷവും കടന്നിരുന്നു. സെപ്റ്റംബർ 5 എത്തിയപ്പോഴേക്കും രോഗികളുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. ഒരു മാസം പിന്നിടുമ്പോൾ 70 ലക്ഷം കടന്ന കൊവിഡ് രോഗികൾ ഒക്‌ടോബർ 29 ആയപ്പോഴേക്കും 80 ലക്ഷം പിന്നിട്ടു. കൊവിഡ് ബാധിച്ച് മരിച്ച 1,30,519 ആളുകളിൽ 46,034 പേരും മഹാരാഷ്‌ട്രയിലാണ്.