മുംബൈ: വാക്സിൻ കയറ്റുമതി ന്യായീകരിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ സി പൂനെവാല. രാജ്യത്ത് നിലനിൽക്കുന്ന വാക്സിൻ ക്ഷാമവും മറ്റു രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി നടത്തിയതിന് കേന്ദ്ര സർക്കാരിനെതിരയുള്ള കുറ്റപ്പെടുത്തലുകളും നിലനിൽക്കെ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് എപ്പോഴും രാജ്യത്തിനാണ് മുൻഗണന കൊടുക്കുന്നതെന്ന് സിഇഒ അദാർ പൂനെവാല പറഞ്ഞു.
ഇന്ത്യൻ ജനതയുടെ പണം കൊണ്ട് ഞങ്ങൾ ഒരിക്കലും വാക്സിനുകൾ കയറ്റുമതി ചെയ്തിട്ടില്ലെന്നും രാജ്യത്ത് വാക്സിനേഷൻ ഡ്രൈവിനെ പിന്തുണയ്ക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ പ്രതിജ്ഞാബദ്ധരാണെന്നും പൂനെവാല പ്രസ്താവനയിൽ പറഞ്ഞു.