പഞ്ചാബ്: അമ്മാവന്‍റെ വെടിയേറ്റ് അനന്തരവൻ മരിച്ചു. തരന്‍ തരന്‍ ജില്ലയിലെ ഹൽക്ക പാട്ടിയിലെ ദുബ്ലി ഗ്രാമത്തിൽ ഇന്നലെ(04.09.2022) രാത്രിയാണ് സംഭവം. കരൺ എന്ന പ്രഭ്‌ദയാൽ സിംഗാണ് അമ്മാവനായ ബൽജിത് സിംഗിന്‍റെ വെടിയേറ്റ് മരിച്ചത്.
വീട്ടിൽ ബന്ധുക്കൾ എത്തിയിട്ടുണ്ടെന്ന് പറഞ്ഞാണ് ഇയാൾ പ്രഭ്‌ദയാൽ സിംഗിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് പ്രഭ്‌ദയാൽ സിംഗിന്‍റെ വീട്ടുകാർ ആരോപിച്ചു. എന്നാൽ വീട്ടിലെത്തിയപ്പോൾ ബന്ധുക്കൾ ഇല്ലാതിരുന്നതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങിയ പ്രഭ്‌ദയാലിനെ അമ്മാവൻ 315 റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. നാല് തവണ പ്രഭ്‌ദയാലിനെതിരെ അമ്മാവൻ വെടിയുതിർത്തു.