കാഠ്‌മണ്ഡു:നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ഡ്യൂബ (Sher Bahadur Deuba) ഇന്ത്യ സന്ദർശനവേളയില്‍ വാരണസി സന്ദർശിക്കും. ഏപ്രിൽ ഒന്നിനെത്തുന്ന ഡ്യൂബ മൂന്നാം തിയതി വരെ രാജ്യത്തുണ്ടാവും. ഏപ്രിൽ രണ്ടിന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും.
വികസനം, സാമ്പത്തിക പങ്കാളിത്തം, വ്യാപാരം, ആരോഗ്യ മേഖലയിലെ സഹകരണം, വൈദ്യുതി, പരസ്‌പര താത്‌പര്യമുള്ള മറ്റുവിഷയങ്ങൾ എന്നിവയുൾപ്പടെയുള്ളവ കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയാകും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുടെ ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെയാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. 2021 ജൂലൈയിൽ ഹിമാലയൻ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ സന്ദർശനമാണിത്.