കാഠ്‌മണ്ഡു: നേപ്പാളിലെ അച്ചാമില്‍ മണ്ണിടിച്ചില്‍. 17 പേര്‍ മരിച്ചു. അഞ്ച് പേരെ കാണാനില്ല. 11 പേര്‍ക്ക് ഗുരുതര പരിക്കെന്നും റിപ്പോർട്ട്. വെള്ളിയാഴ്‌ച രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്നും മൂന്നിടത്ത് വീടുകള്‍ ഒലിച്ച് പോയിട്ടുണ്ടെന്നും അച്ചാം ജില്ല ഓഫിസര്‍ ദീപേഷ് റിജാല്‍ പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും അവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിനായി അയല്‍ ജില്ലയായ സുര്‍ഖേദിലേക്ക് വിമാന മാര്‍ഗം എത്തിച്ചിട്ടുണ്ടെന്ന് നേപ്പാള്‍ പൊലീസ് അറിയിച്ചു.