ഡല്‍ഹിയില്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണം - covid update
കേരളം, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍റ്റിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 15 വരെയാണ് നിയന്ത്രണം.
ഡല്‍ഹിയില്‍ കേരളമടക്കം 5 സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണം
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. കേരളം, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍റ്റിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 15 വരെയാണ് നിയന്ത്രണം.