കേരളം

kerala

ETV Bharat / bharat

NEET Aspirants Death In Rajasthan മണിക്കൂറുകളുടെ വ്യത്യാസത്തില്‍ 2 നീറ്റ് പരീക്ഷാര്‍ഥികള്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ - പൊലീസ്

NEET Aspirants Commits Suicide in Rajasthan: ഈ വര്‍ഷം മാത്രം 22 നീറ്റ് പരീക്ഷാര്‍ഥികളാണ് രാജസ്ഥാനില്‍ മാത്രം ആത്മഹത്യ ചെയ്‌തത്

NEET Aspirants Suicide in Rajasthan  NEET Aspirants  NEET Aspirants Suicide  Rajasthan  NEET  NEET Aspirants Commits Suicide in Rajasthan  Kota in Rajasthan  NEET Examination  Coaching Institute  Vigyan Nagar Circle Officer  NEET UG Examination  Rohtas in Bihar  നീറ്റ് പരീക്ഷാര്‍ഥികള്‍  നീറ്റ് പരീക്ഷാര്‍ഥികള്‍ ആത്മഹത്യ ചെയ്‌തു  ആത്മഹത്യ  മണിക്കൂറുകളുടെ വ്യത്യാസത്തില്‍  വിദ്യാര്‍ഥി  അവിഷ്‌കാര്‍ ഷാംഭാജി കസ്‌ലെ  കോച്ചിങ് ഇന്‍സ്‌റ്റിറ്റ്യൂട്ട്‌  പൊലീസ്  ആദര്‍ശ് രാജ്
NEET Aspirants Suicide in Rajasthan

By ETV Bharat Kerala Team

Published : Aug 28, 2023, 9:12 PM IST

കോട്ട: വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ട് നീറ്റ് പരീക്ഷാര്‍ഥികള്‍ (NEET Aspirants) ആത്മഹത്യ ചെയ്‌ത നിലയില്‍ (Commits Suicide). രാജസ്ഥാനിലെ കോട്ടയിലാണ് (Kota in Rajasthan) മെഡിക്കല്‍ രംഗത്തേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിനായി (NEET Examination) തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ (Students) ഞായറാഴ്‌ച (27.08.2023) ആത്മഹത്യ ചെയ്‌തത്. ഇതോടെ ഈ വര്‍ഷം മാത്രം 22 പേരുടെ ജീവനാണ് ഇത്തരത്തില്‍ പൊലിഞ്ഞത്.

സംഭവങ്ങള്‍ ഇങ്ങനെ: അവിഷ്‌കാര്‍ ഷാംഭാജി കസ്‌ലെ (17) എന്ന വിദ്യാര്‍ഥി ഞായറാഴ്‌ച ഉച്ചയ്‌ക്ക് 3.15 ഓടെയാണ് ആത്മഹത്യ ചെയ്‌തത്. ജവഹര്‍ നഗറിലുള്ള തന്‍റെ കോച്ചിങ് ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ (Coaching Institute) ആറാം നിലയില്‍ വച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്യുന്നത്. ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ മൂന്നാം നിലയിലുള്ള മുറിയില്‍ നിന്നും പരീക്ഷയെഴുതി കഴിഞ്ഞ് പുറത്തിറങ്ങിയയുടനെ ആയിരുന്നു അവിഷ്‌കാര്‍ ആത്മഹത്യ ചെയ്‌തത്. നാല് മണിക്കൂറുകള്‍ക്കിപ്പുറം ആദര്‍ശ് രാജ് എന്ന 18 കാരനെയും ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി.

നീറ്റ് പരീക്ഷയ്‌ക്കായി തയ്യാറെടുക്കുന്ന ഇയാള്‍ കുന്‍ഹാഡി പൊലീസ് സ്‌റ്റേഷന്‍ (Kunhadi Police Station) ഏരിയയിലുള്ള തന്‍റെ വാടക ഫ്ലാറ്റിലാണ് ആത്മഹത്യ ചെയ്‌തത്. രാത്രി 7.30 ഓടെ ഇയാളെ കാണാനെത്തിയ സഹോദരിയും കസിന്‍ സഹോദരനും ഫ്ലാറ്റ് അടഞ്ഞുകിടക്കുന്നതായി ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് അല്‍പസമയം വാതിലില്‍ തട്ടിവിളിച്ചിട്ടും കാണാതായതോടെ അടുത്തുള്ള ജനലിലൂടെ നോക്കിയപ്പോഴാണ് മുറിക്കകത്ത് ആത്മഹത്യ ചെയ്‌ത നിലയില്‍ കാണുന്നത്. വാതില്‍ ചവിട്ടിത്തുറന്ന് രക്ഷിക്കുമ്പോള്‍ ഇയാള്‍ക്ക് ശ്വാസമുണ്ടായിരുന്നതുകൊണ്ടുതന്നെ, ഇവര്‍ അയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ യാത്രാമധ്യേ ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പൊലീസ് പറയുന്നതിങ്ങനെ: മഹാരാഷ്‌ട്രയിലെ ലതൂർ സ്വദേശിയും പ്ലസ് ടു വിദ്യാർഥിയുമായ അവിഷ്‌കാര്‍ ഷാംഭാജി കസ്‌ലെ കഴിഞ്ഞ മൂന്ന് വർഷമായി നഗരത്തിൽ നീറ്റ് യുജി പരീക്ഷയ്‌ക്കായി (NEET UG Examination) തയ്യാറെടുക്കുകയായിരുന്നുവെന്ന് വിഗ്യാന്‍ നഗര്‍ സര്‍ക്കിള്‍ ഓഫിസര്‍ (Vigyan Nagar Circle Officer) ധര്‍മവീര്‍ സിങ് Dharmveer Singh) പറഞ്ഞു. ഇയാള്‍ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം തല്‍വാണ്ടി ഏരിയയില്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്നും ഇയാളുടെ മാതാപിതാക്കള്‍ മഹാരാഷ്‌ട്രയില്‍ അധ്യാപകരാണെന്നും ധര്‍മവീര്‍ സിങ് അറിയിച്ചു.

ആത്മഹത്യ ചെയ്‌ത ആദര്‍ശ് രാജ് ബിഹാറിലെ റോഹ്താസ് (Rohtas in Bihar) ജില്ലക്കാരനാണെന്നും കോട്ടയിലെ ഒരു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷമായി നീറ്റ് യുജിക്ക് തയ്യാറെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കല്‍ പ്രവേശന പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന ഇയാളും സഹോദരിയും മറ്റൊരു കസിൻ സഹോദരനും ചേര്‍ന്ന് 2 ബിഎച്ച്‌കെ ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. വിദ്യാര്‍ഥികളുടെ മുറികളില്‍ നിന്ന് ആത്മഹത്യ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരീക്ഷകള്‍ വേണ്ടെന്ന് ജില്ല ഭരണകൂടം: സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന്‍റെ ആവശ്യകത ചൂണ്ടിക്കാണിച്ച് കോട്ട ജില്ല ഭരണകൂടം (Kota District Administration) രണ്ട് മാസത്തേക്ക് പരീക്ഷകള്‍ നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. വിദ്യാർഥികൾക്ക് മാനസിക പിന്തുണയും സുരക്ഷിതത്വവും നൽകുന്നതിനായി, കോട്ടയിൽ പ്രവർത്തിക്കുന്ന എല്ലാ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഇടയ്‌ക്കിടെ നടത്തിവരുന്ന പരീക്ഷകൾ അടുത്ത രണ്ട് മാസത്തേക്ക് നിർത്തിവച്ചിരിക്കുന്നതായി ജില്ല ഭരണകൂടം ഞായറാഴ്‌ച ഔദ്യോഗിക പ്രസ്‌താവനയിലാണ് അറിയിച്ചത്.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056

ABOUT THE AUTHOR

...view details