കേരളം

kerala

ETV Bharat / bharat

Neeraj Chopra On Asian Games Gold Medal : 'കഠിനമായി പരിശ്രമിക്കുക, വിജയമുറപ്പ്' ; സ്വര്‍ണനേട്ടത്തിനുപിന്നാലെ നീരജ് ചോപ്ര ഇടിവി ഭാരതിനോട് - നീരജ്‌ ചോപ്ര

Neeraj Chopra Wins Gold In Javelin Throw: ഇടിവിയോട് വിജയാഹ്ളാദം പങ്കിട്ട് ജാവലിന്‍ ത്രോ മത്സര വിജയി നീരജ്‌ ചോപ്ര. കഠിന പരിശ്രമങ്ങളിലൂടെ മാത്രമേ വിജയം കൈവരിക്കാനാകൂവെന്ന് താരം. പാനിപ്പത്തിൽ നിന്ന് ഇ.ടി.വി. ഭാരത് പ്രതിനിധി രാജേഷ് കുമാർ തയാറാക്കിയ റിപ്പോർട്ട്

Neeraj Chopra About Javelin Throw  കായിക ഇനങ്ങളില്‍ വിജയിക്കാന്‍  വിജയാഹ്ലാദം പങ്കിട്ട് നീരജ്‌ ചോപ്ര  Neeraj Chopra Wins Gold In Javelin Throw  Neeraj Chopra  നീരജ്‌ ചോപ്ര  ജാവലിന്‍ ത്രോ
Neeraj Chopra About Javelin Throw Competition In Asian Games

By ETV Bharat Kerala Team

Published : Oct 7, 2023, 7:41 PM IST

Updated : Oct 7, 2023, 7:47 PM IST

നീരജ്‌ ചോപ്ര ഇടിവിയോട്

ചണ്ഡിഗഡ് (ഹരിയാന) : ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുകയെന്നതായിരുന്നു ലക്ഷ്യമെന്ന് ഇന്ത്യയുടെ സുവര്‍ണ താരം നീരജ് ചോപ്ര (Neeraj Chopra About Javelin Throw). ഹാങ്ചോയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോ (Asian Games 2023) പുരുഷ വിഭാഗത്തില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ ഹരിയാനയിലെ പാനിപ്പത്തിലെ വീട്ടിലെത്തിയ ശേഷം ഇടിവി ഭാരത് പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സമയമെടുത്ത് പരിശ്രമിച്ചാല്‍ മാത്രമേ ഏത് കായിക ഇനത്തിലും വിജയിക്കാനാവൂ. ഇഷ്‌ടമുള്ള കായിക ഇനങ്ങളില്‍ കഠിനമായി പരിശീലിക്കണം. എന്നാല്‍ എല്ലാവരും ഇപ്പോഴുള്ള മേഖല വിട്ട് ഏതെങ്കിലും ഇനത്തിലേക്ക് വരണമെന്ന് പറയാന്‍ ഞാനില്ല' - നീരജ് ചോപ്ര പറഞ്ഞു (Neeraj Chopra On Asian Games Gold Medal).

പുരുഷ വിഭാഗത്തില്‍ 88.88 മീറ്ററെന്ന റെക്കോര്‍ഡ് ദൂരം കുറിച്ചാണ് നീരജ്‌ ചോപ്ര ഇത്തവണ തന്‍റെ ജാവലിന്‍ പായിച്ചത്. 2018ലെ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ ജേതാവായിരുന്നു നീരജ്. ഇന്ത്യന്‍ താരമായ കിഷോര്‍ ജെനയാണ് ഈയിനത്തില്‍ വെള്ളി നേടിയത്. മത്സരത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ മറ്റ് രാജ്യങ്ങളെല്ലാം വെറും കാഴ്‌ചക്കാരായി മാറുകയായിരുന്നു.

കിഷോര്‍ ജെനയ്‌ക്കൊപ്പമുള്ള മത്സരത്തില്‍ ആദ്യ രണ്ട് റൗണ്ടില്‍ മുന്നിട്ട് നിന്ന നീരജ്‌ മൂന്നാം ശ്രമത്തില്‍ പിന്നിലായി. എന്നാല്‍ ഇതിന് പിന്നാലെ അസാമാന്യ തിരിച്ചുവരവാണ് നീരജ്‌ നടത്തിയത്. ഇതോടെ 88.88 മീറ്റര്‍ എന്ന റെക്കോര്‍ഡ് വിജയ തിളക്കം താരത്തിന് സ്വന്തമായി. ഇതിന് പിന്നാലെ 86.77 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച കിഷോര്‍ ജെന വെള്ളിയും കരസ്ഥമാക്കി. 82.34 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ ജപ്പാന്‍ താരമാണ് മൂന്നാം സ്ഥാനം തേടി വെങ്കലം കരസ്ഥമാക്കിയത്.

ചെക്ക് താരം യാന്‍ സെലെസ്‌നിയുടേതാണ് ജാവലിന്‍ ത്രോയിലെ ലോക റെക്കോര്‍ഡ്. 98.48 മീറ്റര്‍ ദൂരം പിന്നിട്ട് നിലം പതിച്ച 1996ലെ യാന്‍ സെലെസ്‌നിയുടെ റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടിട്ടില്ല. ഇത്തവണ ഫൈനല്‍ മത്സരത്തില്‍ നീരജുമായി മത്സരത്തിനിറങ്ങിയ യോഹന്നാസ് വെറ്റര്‍ 2020ല്‍ 97.76 മീറ്റര്‍ ദൂരത്തേക്ക് തന്‍റെ ജാവലിന്‍ എറിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇത്തവണ നീരജിന്‍റെ കൈയില്‍ നിന്നും ജാവലിന്‍ കുതിച്ച് പാഞ്ഞതോടെ അതിന് അടുത്തുപോലും തന്‍റെ ജാവലിന്‍ എത്തിക്കാനാകാതെ കുഴയുകയായിരുന്നു വെറ്റര്‍. ഇന്ത്യന്‍ സൈന്യത്തിലെ 4 രാജ്‌ പുത്താന റൈഫില്‍സിലെ സുബേദാര്‍ കൂടിയാണ് നീരജ്‌ ചോപ്ര. നീണ്ട 10 വര്‍ഷത്തെ കഠിന പ്രയത്നം കൊണ്ടാണ് താരം ഒളിമ്പിക്‌സ് സ്വര്‍ണം നേടിയത്.

Last Updated : Oct 7, 2023, 7:47 PM IST

ABOUT THE AUTHOR

...view details