കേരളം

kerala

ETV Bharat / bharat

NCP Split | അജിത് പവാറിനെയും 9 എംഎല്‍എമാരെയും അയോഗ്യരാക്കണം; നടപടി ആരംഭിച്ച് എന്‍സിപി, സ്‌പീക്കര്‍ക്ക് കത്ത് നല്‍കി - എൻസിപി നേതാവ് ജയന്ത് പാട്ടീൽ

എൻസിപി നേതാവ് അജിത് പവാറും മറ്റ് എട്ട് എംഎൽഎമാരും എൻസിപി വിട്ട് എൻഡിഎയിൽ ചേർന്നതിൽ പ്രതികരിച്ച് എൻസിപി നേതാവ് ജയന്ത് പാട്ടീൽ. ഒമ്പത് നേതാക്കൾക്കെതിരെയും അയോഗ്യത ഹർജി നൽകിയിട്ടുണ്ടെന്നും ജയന്ത് പാട്ടീൽ.

NCP  NCP split  Maharashtra Politics  ncp maharashtra  ncp split ajit pawar  ajit pawar  Rahul Narwekar  Jayant Patil  അജിത് പവാർ  അജിത് പവാർ എൻസിപി  എൻസിപി  എൻസിപി പിളർച്ച  മഹാരാഷ്‌ട്ര എൻസിപി  എൻസിപി നേതാവ് ജയന്ത് പാട്ടീൽ  ജയന്ത് പാട്ടീൽ
NCP

By

Published : Jul 3, 2023, 9:00 AM IST

മുംബൈ: അജിത് പവാർ ഉൾപ്പെടെ ഒമ്പത് എംഎൽഎമാർക്കെതിരെ നിയമസഭ സ്‌പീക്കർ രാഹുൽ നർവേക്കറിന് അയോഗ്യത ഹർജി നൽകി എൻസിപി. തങ്ങൾ ഒമ്പത് നേതാക്കൾക്കെതിരെ അയോഗ്യത ഹർജി നൽകിയിട്ടുണ്ടെന്നും എത്രയും വേഗം അതിന്‍റെ ഹാർഡ് കോപ്പികൾ അയയ്ക്കുമെന്നും എൻസിപി നേതാവ് ജയന്ത് പാട്ടീൽ പറഞ്ഞു. പാർട്ടി വിടുകയാണെന്ന് നേതാക്കൾ ആരെയും അറിയിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷനും തങ്ങൾ ഈ വിഷയം ചൂണ്ടിക്കാണിച്ച് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂരിഭാഗം എം‌എൽ‌എമാരും എൻ‌സി‌പിയിലേക്ക് മടങ്ങിവരുമെന്നാണ് വിശ്വസിക്കുന്നതെന്നും അങ്ങനെ തിരികെ വന്നാൽ തങ്ങൾ അവരെ വീണ്ടും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിഭാഗം എംഎൽഎമാരും തന്നോടൊപ്പമാണെന്നാണ് അജിത് പവാർ പറഞ്ഞത്.

ദേശീയ തലത്തിലെ എല്ലാ വശങ്ങളും പരിഗണിച്ച് വികസനത്തെ പിന്തുണയ്ക്കണമെന്നാണ് തങ്ങൾ കരുതുന്നതെന്നും എല്ലാ എംഎൽഎമാരും തന്‍റെ കൂടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'തങ്ങൾ ഒരു പാർട്ടിയായി തന്നെയാണ് ഇവിടേക്ക് വന്നത്. ഇക്കാര്യം ഞങ്ങൾ എല്ലാ മുതിർന്ന നേതാക്കളെയും അറിയിച്ചിരുന്നു. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനാണ് പ്രാധാന്യം. ഞങ്ങളുടെ പാർട്ടിക്ക് 24 വയസുണ്ട്, ഇനി യുവ നേതൃത്വം മുന്നോട്ടുവരണം. അടുത്ത വിപുലീകരണത്തിൽ ഏതാനും മന്ത്രിമാരെ കൂടി ഉൾപ്പെടുത്തും' -അജിത് പവാർ വ്യക്തമാക്കി.

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി എൻസിപി നേതാവ് അജിത് പവാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌തു. മറ്റ് എട്ട് പേരും മന്ത്രിസഭയിലേക്കെത്തി. ഗവർണർ രമേഷ് ബൈസ് സത്യവാചകം ചൊല്ലിക്കൊടുത്തു.

അജിത് പവാർ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിൽ ചേരുന്നത് വേദനാജനകമാണെന്നും എന്നാൽ അദ്ദേഹവുമായുള്ള ബന്ധം അതേപടി തുടരുമെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) വർക്കിങ് പ്രസിഡന്‍റും എംപിയുമായ സുപ്രിയ സുലെയും പറഞ്ഞു. അജിത് പവാർ തന്‍റെ ജ്യേഷ്‌ഠനായി തന്നെ തുടരുമെന്നും സുപ്രിയ പറഞ്ഞു. കൂടാതെ പാർട്ടിയെ പുനർനിർമിക്കുമെന്നും അവർ അറിയിച്ചു.

നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണെന്നും എല്ലാവർക്കും അവരുടെ അഭിപ്രായങ്ങളിൽ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അജിത് പവാറിന്‍റെ നീക്കം അദ്ദേഹത്തിന്‍റെ സ്വന്തം തീരുമാനവും കാഴ്‌ചപ്പാടുമാണെന്നുമായിരുന്നു എന്നും ശരദ് പവാർ പ്രതികരിച്ചത്. പാർട്ടി വിട്ടവരുടെ ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ ഉച്ചയോടെയാണ് 29 എംഎൽഎമാരെ ഒപ്പം കൂട്ടി അജിത് പവാർ എൻഡിഎയിൽ ചേർന്നത്. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മാധ്യമങ്ങളോട് അജിത് പവാർ സംസാരിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യം പുരോഗമിക്കുകയാണെന്നും മറ്റ് രാജ്യങ്ങളിലും മോദി ജനപ്രിയനാണെന്നും എല്ലാവരും പിന്തുണയ്ക്കുകയും അദ്ദേഹത്തിന്‍റെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് അജിത് പവാർ പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ തങ്ങൾ ബിജെപിയോടൊപ്പം പോരാടുമെന്നും അതിനാലാണ് ഇപ്പോൾ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും അജിത് പവാർ വ്യക്തമാക്കി.

അതേസമയം കേസുകളുള്ളതിനാലും സമ്മർദം ചെലുത്തിയതിനാലുമാണ് എൻഡിഎയിൽ ചേർന്നതെന്നുള്ള പ്രതിപക്ഷത്തിന്‍റെ ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്ന് സത്യപ്രതിജ്ഞ ചെയ്‌ത് മന്ത്രിയായ ഛഗൻ ഭുജ്‌ബൽ പ്രതികരിച്ചു. എന്നാൽ തങ്ങളിൽ ഭൂരിഭാഗം പേർക്കെതിരെയും കേസുകളോ, അന്വേഷണങ്ങളോ ഒന്നും തന്നെയില്ലെന്നും അതിനാൽ സമ്മർദ്ദത്തിലായതിനാലാണ് ബിജെപിയിലേക്ക് ചേർന്നതെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നും ഛഗൻ ഭുജ്‌ബൽ അറിയിച്ചു.

Also read :NCP Split | എൻസിപി പിളർപ്പ് വേദനാജനകം, പാർട്ടിയെ പുനർനിർമിക്കും; സുപ്രിയ സുലെ

ABOUT THE AUTHOR

...view details