കേരളം

kerala

ETV Bharat / bharat

മുംബൈയില്‍ 28 കിലോ കഞ്ചാവ് പിടിച്ചെടുത്ത് നാര്‍കോടിക്സ് ബ്യൂറോ - കഞ്ചാവ്

കള്ളക്കടത്തിന്‍റെ ഉത്ഭവം കണ്ടെത്തുമെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും എൻ.സി.ബി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

NCB Mumbai  vehicle  Thane  മുംബൈ  നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ  എൻ‌.സി‌.ബി  ബദ്‌ലാപൂര്‍  കഞ്ചാവ്  cannabis
മുംബൈയില്‍ 28 കിലോ കഞ്ചാവ് പിടിച്ചെടുത്ത് നാര്‍കോടിക്സ് ബ്യൂറോ

By

Published : Apr 26, 2021, 7:45 AM IST

മുംബൈ: താനെയിലെ ബാധ്ലാപൂരില്‍ വാഹനത്തില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത് നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എൻ‌.സി‌.ബി). വാഹനത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ 28 കിലോഗ്രാമുള്ള 14 പാക്കറ്റുകളാണ് നാര്‍കോടിക്സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇതുസംബന്ധിച്ച് ഒരാള്‍ പിടിയിലായി. ബദ്‌ലാപൂര്‍ സ്വദേശിയായ ജയഭാരത് റാത്തോഡാണ് അറസ്റ്റിലായത്.

രണ്ട് കിലോഗ്രാം വീതം 14 പാക്കറ്റുകളായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്നും ഈ കള്ളക്കടത്തിന്‍റെ പ്രധാന വിതരണക്കാരൻ സുനിൽ ഭണ്ഡാരി ഒളിവിലാണെന്നും മുംബൈയിലെ എൻ‌.സി‌.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. കള്ളക്കടത്തിന്‍റെ ഉത്ഭവം കണ്ടെത്തുമെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും എൻ.സി.ബി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details