സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്‌ത് എൻസിബി - ദേശിയ വാർത്ത
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സജ്നാനിയെയും റഹിലയെയും വ്യാഴാഴ്ച എൻസിബി ഓഫീസിലെത്തിച്ചു.
മുംബൈ:നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് മാനേജർ റഹില , വ്യവസായി കരൺ സജ്നാനി എന്നിവരെ അറസ്റ്റ് ചെയ്തതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു.മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സജ്നാനിയെയും റഹിലയെയും വ്യാഴാഴ്ച എൻസിബി ഓഫീസിലെത്തിച്ചു. ഈ രണ്ടുപേർക്കും കേസിൽ പങ്കുണ്ടെന്ന് എൻസിബി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജഗതപ് സിംഗ് ആനന്ദാണ് കേസിൽ അറസ്റ്റിലായ മറ്റൊരാൾ . മയക്കുമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ കരംജീതിന്‍റെ സഹോദരനാണ് ഇയാൾ. മയക്കു മരുന്ന് എത്തിച്ച് നൽകിയ കേസിലാണ് ഇയാൾ കഴിഞ്ഞദിവസം അറസ്റ്റിലാകുന്നത്.