കേരളം

kerala

By

Published : Apr 2, 2021, 3:49 PM IST

ETV Bharat / bharat

മയക്കുമരുന്ന് ഫാക്‌ടറി നടത്തിയിരുന്ന ആളെ അറസ്റ്റ് ചെയ്‌ത് എൻസിബി

ദാവൂദ് ഇബ്രഹിമിന്‍റെ മയക്കുമരുന്ന് കണ്ണിയിൽ പെട്ട ആളാണെന്ന് സംശയം തോന്നിയതിനാൽ ഏതാനും മാസങ്ങളായി ചിക്‌നയെ കുറിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു എൻസിബി.

NCB arrests man  drugs factory in south Mumbai  davood ibrahim news  മയക്കുമരുന്ന് ഫാക്‌ടറി നടത്തി  എൻസിബി വാർത്ത  ദാവൂദ് ഇബ്രാഹിം വാർത്ത
മയക്കുമരുന്ന് ഫാക്‌ടറി നടത്തിയിരുന്ന ആളെ അറസ്റ്റ് ചെയ്‌ത് എൻസിബി

മുംബൈ:തെക്കൻ മുംബൈയിലെ ഡോംഗ്രി പ്രദേശത്ത് കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ മയക്കുമരുന്ന് ഫാക്‌ടറി നടത്തിയിരുന്നയാളെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്‌തു. സോണൽ ഡയറക്‌ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാദേശിക പൊലീസിന്‍റെ സഹായത്തോടെ രാജസ്ഥാൻ സ്വദേശിയായ ഡാനിഷ് ചിക്‌നയെ അറസ്റ്റ് ചെയ്‌തത്. സംശയം തോന്നിയതിനാൽ ഏതാനും മാസങ്ങളായി ചിക്‌നയെ കുറിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു എൻസിബി. ഇയാളുടെ കാറിൽ നിന്നും നിരോധിച്ച ചില മയക്കുമരുന്ന് വസ്‌തുക്കളും കണ്ടെത്തിയിരുന്നു.

ABOUT THE AUTHOR

...view details