കേരളം

kerala

ETV Bharat / bharat

Nayanthara Vignesh Shivan First Onam With Uyir And Ulagam 'എന്‍റെ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള ആദ്യ ഓണം'; ചിത്രങ്ങളുമായി വിഘ്‌നേഷ് ശിവന്‍ - Nayanthara latest movies

Vignesh Shivan shares pictures of Uyir And Ulagam: തന്‍റെ ഇരട്ടക്കുട്ടികൾക്കും നയൻതാരക്കുമൊപ്പമുള്ള ഓണാഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് വിഘ്‌നേഷ് ശിവന്‍. മക്കള്‍ക്കൊപ്പമുള്ള വിഘ്‌നേഷിന്‍റെയും നയന്‍താരയുടെയും ആദ്യ ഓണം ആണിത്.

Vignesh Shivan  Vignesh Shivan onam with twins  Vignesh Shivan onam with nayanthara  nayanthara onam celebration  vignesh and nayanthara  vignesh shivan nayanthara twins  vignesh shivan nayanthara onam with babies  Vignesh Shivan drops picture Uyir and Ulagam  Vignesh Shivan drops picture  Uyir and Ulagam  എന്‍റെ ഉയിരിനും ഉലഗത്തിനും ഒപ്പമുള്ള ആദ്യ ഓണം  ചിത്രങ്ങളുമായി വിഘ്‌നേഷ് ശിവന്‍  വിഘ്‌നേഷ് ശിവന്‍  നയന്‍താര  നയന്‍താര വിഘ്‌നേഷ് ശിവന്‍  നയന്‍താര വിഘ്‌നേഷ് ശിവന്‍ മക്കള്‍  ഉയിരും ഉലഗവും  ജവാന്‍  നയന്‍താരയുടെ പുതിയ സിനിമകള്‍  Nayanthara latest movies  Nayanthara kids
Vignesh Shivan drops picture Uyir and Ulagam

By ETV Bharat Kerala Team

Published : Aug 27, 2023, 5:49 PM IST

ഇരട്ട കണ്‍മണികള്‍ ജീവിതത്തിലേക്ക് വന്ന ശേഷമുളള ആദ്യ ഓണാഘോഷത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ച് സംവിധായകൻ വിഘ്നേഷ് ശിവൻ (Vignesh Shivan). മക്കളായ ഉയിർ, ഉലഗം (Uyir and Ulagam) എന്നിവർക്കൊപ്പമുള്ള ആദ്യ ഓണം ആഘോഷിക്കുന്ന ചിത്രങ്ങളാണ് സംവിധായകൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഭാര്യ നയന്‍താരയും (Nayanthara) ചിത്രത്തിലുണ്ട്. 2022ൽ വിവാഹിതരായ ഇരുവരും വാടക ഗർഭധാരണത്തിലൂടെയാണ് ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്.

ഇൻസ്‌റ്റഗ്രാമിലാണ് വിഘ്‌നേഷ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌തത്. ഒപ്പം ഒരു അടിക്കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'എന്‍റെ ഉയിരിനും, ഉലഗത്തിനും ഒപ്പമുള്ള ആദ്യ ഓണം. ഇവിടെ ഉത്സവം നേരത്തെ ആരംഭിച്ചു! എല്ലാവർക്കും മുൻകൂട്ടി ഒരു ഓണം ആശംസിക്കുന്നു.' -ഇപ്രകാരമാണ് മക്കള്‍ക്കും നയന്‍താരയ്‌ക്കും ഒപ്പമിരുന്ന് സദ്യ കഴിക്കുന്ന ചിത്രം പങ്കുവച്ച് വിഘ്‌നേഷ് കുറിച്ചത്. ദൈവം അനുഗ്രഹിക്കട്ടെ എന്ന ഹാഷ്‌ടാഗോടു കൂടിയാണ് വിഘ്നേഷ് പോസ്‌റ്റ് പങ്കുവച്ചത്.

പോസ്‌റ്റിന് പിന്നാലെ സുഹൃത്തുക്കളുടെയും ആരാധകരുടെയും കമന്‍റുകള്‍ ഒഴുകിയെത്തി. നിരവധി ചുവന്ന ഹാര്‍ട്ട് ഇമോജികളും ലൈക്ക് ഇമോജികളുമായി ഒരുകൂട്ടര്‍ കമന്‍റ്‌ ബോക്‌സ് നിറച്ചു.

Also Read:'എൻ ഉയിരോട ആധാരം നീങ്കൾതാനെ..' പൊന്നോമനകളെ മാറോടണച്ച് നയൻസ്, ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ്.. താരദമ്പതികളുടെ ഒന്നാം വിവാഹ വാർഷികം

ചിത്രത്തിൽ മുഖം തിരിഞ്ഞിരിക്കുന്ന ഇരട്ട കുട്ടികളെയും നയന്‍താരയെയും വിഘ്‌നേഷിനെയുമാണ് കാണാനാവുക. വെള്ള നിറമുള്ള കസവ് മുണ്ടാണ് കുഞ്ഞുങ്ങളെ ഉടുപ്പിച്ചിരിക്കുന്നത്. രണ്ട് കുഞ്ഞുങ്ങളും സ്വർണ്ണ ബ്രേസ്‌ലേറ്റും മാലയും ധരിച്ചിട്ടുണ്ട്. നയൻതാര വെള്ള സൽവാർ കമീസും വിഘ്‌നേഷ് വെള്ള ഷര്‍ട്ടും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്.

നയൻതാരയുടെ ഓണസദ്യകൾ പതിവായി സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. എന്നാലിപ്പോള്‍ നയന്‍താരയുടെ ഇരട്ട കുട്ടികളിലാണ് ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്.

മറ്റൊരു പോസ്‌റ്റും വിഘ്‌നേഷ് ശിവന്‍ പങ്കുവച്ചു. പുതിയ പോസ്‌റ്റില്‍ നയൻതാരയ്‌ക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളാണുള്ളത്. ഒപ്പം ഒരു അടിക്കുറിപ്പുമുണ്ട്. 'ഞങ്ങളുടെ വളരെ ലളിതവും സുന്ദരവുമായ ജീവിതത്തില്‍! ലളിതവും മനോഹരവുമായ ഈ ചെറിയ നിമിഷം വളരെ വിലപ്പെട്ടതാണ്. ഓണാഘോഷങ്ങള്‍ ഇവിടെ ആരംഭിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലഗത്തിനുമൊപ്പം. എല്ലാവര്‍ക്കും ഓണാശംസകള്‍.' -ഇപ്രകാരമാണ് വിഘ്‌നേഷ് ശിവന്‍ കുറിച്ചത്.

Also Read:നയന്‍താരയുടെ 'ജവാന്‍' ലുക്ക് പുറത്ത് ; കൊടുങ്കാറ്റിന് മുമ്പുള്ള ഇടിമുഴക്കമെന്ന് ഷാരൂഖ്

അതേസമയം ബോളിവുഡ് ചിത്രം 'ജവാന്‍' (Jawan) ആണ് നയന്‍താരയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ (Shah Rukh Khan) ആണ് നായകനായി എത്തുന്നത്. കിങ് ഖാന്‍ ഷാരൂഖിനൊപ്പമുള്ള നയന്‍താരയുടെ ആദ്യ ബോളിവുഡ് അരങ്ങേറ്റം കൂടിയാണീ ചിത്രം.

റിലീസ് കാത്തിരിക്കുന്ന ചിത്രം പ്രഖ്യാപനം മുതല്‍ തന്നെ മാധ്യമശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളും ടീസറും പോസ്‌റ്ററുമെല്ലാം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അടുത്തിടെ ചിത്രത്തിലെ ചലേയ എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. നയന്‍താരയും ഷാരൂഖ് ഖാനുമാണ് ഗാനരംഗത്തില്‍. ഇരുവരുടെയും ചടുലമായ നൃത്തച്ചുവടുകളാല്‍ സമ്പന്നമായ ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Also Read:ക്ഷേത്രദര്‍ശനത്തിന് തടസമായി ആരാധകര്‍; പ്രാർഥിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് വിഘ്‌നേഷ്, ദേഷ്യപ്പെട്ട് നയന്‍താര

ABOUT THE AUTHOR

...view details