രാത്രിയില്‍ തിമിര്‍ത്തുപെയ്യുന്ന മഴ, കൈയില്‍ സഞ്ചികളുമായി സൂപ്പര്‍ താരം നയന്‍താര, കൂടെ കുടപിടിച്ച് സംവിധായകനും ഭര്‍ത്താവുമായ വിഗ്‌നേഷ് ശിവന്‍. തെരുവില്‍ കഴിയുന്ന ആളുകള്‍ക്ക് ഇരുവരും സഹായം നല്‍കുന്ന ഈ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാണ്. റോഡിന്‍റെ സമീപത്തുനടന്ന കാഴ്‌ച ഒരു വാഹനത്തില്‍ നിന്നുമാണ് പകര്‍ത്തിയിട്ടുള്ളതെന്ന് ഏപ്രില്‍ ഏഴിന് പുറത്തുവന്ന ദൃശ്യത്തില്‍ വ്യക്തമാണ്.
രാത്രിമഴയില്‍ അശരണര്‍ക്ക് നല്‍കാന്‍ സ്‌നേഹപ്പൊതി ; നയന്‍സിന്‍റേയും വിഗ്‌നേഷിന്‍റേയും വീഡിയോ വൈറല്‍, അഭിനന്ദനപ്രവാഹം - അശരണര്‍ക്ക് നല്‍കാന്‍ നയന്‍താരയുടെ സ്‌നേഹപ്പൊതി
തെരുവില്‍ കഴിയുന്ന ആളുകള്‍ക്ക് നയന്‍താരയും വിഗ്‌നേഷ് ശിവനും സഞ്ചികള്‍ കൈമാറുന്ന ദൃശ്യം ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായിരിക്കുകയാണ്
തെരുവോരത്തെ പെട്ടിക്കടകൾക്ക് സമീപം അഭയം പ്രാപിച്ച ആളുകൾക്ക് നേരെയാണ് ഇരുവരും നടന്നടുക്കുന്നത്. തുടര്‍ന്ന്, ചെറുസംഭാഷണത്തോടെ സഞ്ചികള്‍ കൈമാറുന്നു. ഈ വീഡിയോ വൈറലായതോടെ ഇരുവരേയും അഭിനന്ദിച്ച് ആരാധകർ രംഗത്തെത്തി. ഫുള്‍ സ്ലീവ് ടീ ഷർട്ടും നീല റിപ്പ്ഡ് ജീൻസുമാണ് നയന്‍താരയുടെ വേഷം. വിഗ്‌നേഷ്, ബെയ്‌ഷ് നിറത്തിലുള്ള പാന്‍റും ക്രീം നിറമുള്ള ഷർട്ടുമാണ് ധരിച്ചിട്ടുള്ളതെന്ന് വീഡിയോയില്‍ കാണാം.
'മഴയത്ത് തെരുവില്‍ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സഹായം നല്‍കുന്ന ലേഡി സൂപ്പർസ്റ്റാർ നയൻതാരയും വിഗ്‌നേഷ് ശിവനും. ഏറെ പ്രചോദനം നല്‍കുന്ന ദമ്പതികൾ'. - ഈ കുറിപ്പോടെയാണ് ഒരാള്‍ വൈറല്‍ വീഡിയോ പങ്കുവച്ചത്. പുറത്തുവന്ന ദൃശ്യം എവിടെ നിന്നാണ് പകര്‍ത്തിയതെന്നോ ആരാണ് ചിത്രീകരിച്ചതെന്നോ എന്നാണ് നടന്നതെന്നോ ഉള്ള കാര്യങ്ങളില്‍ വ്യക്തതയില്ല.