കേരളം

kerala

ETV Bharat / bharat

നാവികസേനാ ആസ്ഥാനത്തിന് മൂന്ന് കിലോമീറ്റർ പരിധിയിൽ ഡ്രോൺ പറത്തുന്നതിന് നിരോധനം

നിരോധനം ലംഘിക്കുന്നതായി കണ്ടെത്തിയാൽ ഡ്രോണ്‍ പറത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും നാവികസേന അറിയിച്ചു

നാവികസേനാ ആസ്ഥാനത്തിന് മൂന്ന് കിലോമീറ്റർ പരിധിയിൽ ഡ്രോൺ പറത്തുന്നതിന് നിരോധനം
നാവികസേനാ ആസ്ഥാനത്തിന് മൂന്ന് കിലോമീറ്റർ പരിധിയിൽ ഡ്രോൺ പറത്തുന്നതിന് നിരോധനം

By

Published : Jul 10, 2021, 3:37 AM IST

എറണാകുളം:നാവികസേന ആസ്ഥാനത്തിനും സ്വത്ത് വകകൾക്കും മൂന്ന് കിലോമീറ്റർ പരിധിയിൽ ഡ്രോണുകൾ പറത്തുന്നത് നിരോധിച്ചു. ജമ്മുവിലെ ഇന്ത്യൻ വ്യോമസേനാ താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് നാവികസേനയുടെ ഈ തീരുമാനം.

നേവി ബേസ്, നേവൽ യൂണിറ്റുകൾ, നാവിക സേനയുടെ ഭൂമികൾ എന്നിവിടുങ്ങളിൽ ഡ്രോണ്‍ പറത്താൻ പാടില്ല എന്ന് നിർദേശം നൽകുന്ന ബോർഡുകൾ സ്ഥാപിക്കും. നിരോധനം ലംഘിക്കുന്നതായി കണ്ടെത്തിയാൽ ഡ്രോണുകൾ നശിപ്പിക്കപ്പെടുകയോ കണ്ടുകെട്ടുകയോ ചെയ്യുമെന്നും, പറത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നു കൊച്ചി ആസ്ഥാനമായ സതേൺ നേവൽ അറിയിച്ചു.

ALSO READ:'ആന്‍റി ഡ്രോണ്‍' സംവിധാനവുമായി ഡിആര്‍ഡിഒ

ജമ്മുവിലെ നാവികസേന വിമാനത്താവളത്തിൽ ജൂൺ 28 ന് പുലർച്ചെയാണ് രണ്ട് തീവ്രത സ്‌ഫോടനങ്ങൾ ഉണ്ടായത്. സംഭവത്തിൽ വലിയ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും രണ്ട് പേർക്ക് സാരമായ പരിക്കേറ്റു. സ്ഫോടനത്തിൽ ഒരു കെട്ടിടത്തിന്‍റെ മേൽക്കൂരയ്ക്കും ചെറിയ നാശനഷ്ടമുണ്ടായി.

സ്‌ഫോടനത്തിന് പിന്നില്‍ ലഷ്‌കർ ഇ- ത്വയ്ബയും നിരോധിത സംഘടനയായ ടിആർഎഫും ആണെന്ന്‌ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ALSO READ:ജമ്മു ഡ്രോണ്‍ ആക്രമണം; സ്‌ഫോടനത്തിന് പിന്നില്‍ ലഷ്‌കർ ഇ- ത്വയ്ബ

ABOUT THE AUTHOR

...view details