കേരളം

kerala

'നീതി അന്ധമായിരിയ്ക്കാം, ജനങ്ങള്‍ അന്ധരല്ല'; അഡ്വക്കേറ്റ് ജനറലിനെതിരെ നവജ്യോത് സിങ് സിദ്ദു

By

Published : Nov 7, 2021, 5:06 PM IST

നവജ്യോത് സിങ് സിദ്ദു രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിയ്ക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

നവജ്യോത് സിങ് സിദ്ദു  നവജ്യോത് സിങ് സിദ്ദു വാര്‍ത്ത  അഡ്വക്കേറ്റ് ജനറല്‍ വാര്‍ത്ത  അഡ്വക്കേറ്റ് ജനറല്‍  പഞ്ചാബ് അഡ്വക്കേറ്റ് ജനറല്‍  പഞ്ചാബ് അഡ്വക്കേറ്റ് ജനറല്‍ വാര്‍ത്ത  എപിഎസ് ഡിയോള്‍ വാര്‍ത്ത  എപിഎസ് ഡിയോള്‍  ചരൺജിത് സിങ് ചന്നി  സിദ്ദു അഡ്വക്കേറ്റ് ജനറല്‍ വാര്‍ത്ത  സിദ്ദു അഡ്വക്കേറ്റ് ജനറല്‍  നവജ്യോത് സിങ് സിദ്ദു ട്വിറ്റര്‍  navjot singh sidhu  navjot singh sidhu news  navjot singh sidhu twitter news  navjot singh sidhu twitter  punjab AG  punjab AG news  punjab advocate general news  punjab advocate general  aps deol news  aps deol  സിദ്ദു വാര്‍ത്ത  sidhu news
'നീതി അന്ധമായിരിയ്ക്കാം, ജനങ്ങള്‍ അന്ധരല്ല'; അഡ്വക്കേറ്റ് ജനറലിനെതിരെ നവജ്യോത് സിങ് സിദ്ദു

ചണ്ഡീഗഡ്: പഞ്ചാബ് അഡ്വക്കേറ്റ് ജനറലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. നവജ്യോത് സിങ് സിദ്ദു രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിയ്ക്കുകയാണെന്നും തന്‍റെ ജോലി തടസപ്പെടുത്തുകയാണെന്നും കഴിഞ്ഞ ദിവസം അഡ്വക്കേറ്റ് ജനറല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഡ്വക്കേറ്റ് ജനറല്‍ ഡിയോളിനെതിരെ ആഞ്ഞടിച്ച് സിദ്ദു രംഗത്തെത്തിയത്.

'മിസ്റ്റര്‍ എജി-പഞ്ചാബ്, നീതി അന്ധമായിരിയ്ക്കാം എന്നാല്‍ പഞ്ചാബിലെ ജനങ്ങള്‍ അന്ധരല്ല. ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെയ്പ്പ്, മയക്കുമരുന്ന് കേസുകളില്‍ നീതി ഉറപ്പാക്കുമെന്ന വാഗ്‌ദാനം നല്‍കിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി പഞ്ചാബില്‍ അധികാരത്തിലേറിയത്.

ഈ കേസുകളില്‍ നിങ്ങള്‍ മുഖ്യ കുറ്റാരോപിതര്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുകയും സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിയ്ക്കുകയും ചെയ്‌തു,' സിദ്ദു ട്വീറ്റ് ചെയ്‌തു.

ചന്നിയെ പരോക്ഷമായി വിമര്‍ശിച്ച് സിദ്ദു

നിങ്ങളെ ചുമതലപ്പെടുത്തിയവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണോ നിങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയെ പരോക്ഷമായി പരാമര്‍ശിച്ച് കൊണ്ട് സിദ്ദു ചോദിച്ചു.

മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുമായുള്ള അസ്വാരസ്യങ്ങളുടെ പേരില്‍ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച സിദ്ദു ഒരു മാസത്തിന് ശേഷം നവംബര്‍ അഞ്ചാം തീയതിയാണ് രാജി പിന്‍വലിച്ചത്. രാജി പിന്‍വലിച്ചെങ്കിലും അഡ്വക്കേറ്റ് ജനറലായി ഡിയോളിനെ മാറ്റിയാല്‍ മാത്രമേ ചുമതല വീണ്ടും ഏറ്റെടുക്കുകയുള്ളുവെന്നാണ് സിദ്ദുവിന്‍റെ നിലപാട്.

പഞ്ചാബിന്‍റെ അഡ്വക്കേറ്റ് ജനറലായി എപിഎസ് ഡിയോളിനെ നിയമിച്ചതിനെതിരെ സിദ്ദു നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 2015ലെ പൊലീസ് വെടിവെയ്പ്പുമായി ബന്ധപ്പെട്ട കേസില്‍ പഞ്ചാബ് മുന്‍ ഡിജിപി സുമേധ് സിങ് സൈനിയെ പ്രതിനിധീകരിയ്ക്കുന്നത് ഡിയോളാണ്.

Read more: 'ഡി.ജി.പി,എ.ജി എന്നിവരെ മാറ്റണം'; ഗുരു ഗ്രന്ഥ സാഹിബ് നിന്ദ കേസ് ഓര്‍മിപ്പിച്ച് സിദ്ദു

ABOUT THE AUTHOR

...view details