കേരളം

kerala

ETV Bharat / bharat

'രാഹുല്‍ ഗാന്ധി വിപ്ലവകാരി' ; 10 മാസത്തെ തടവുശിക്ഷയ്‌ക്ക് ശേഷം മോചിതനായി നവജ്യോത് സിങ് സിദ്ദു - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

ബിജെപി സര്‍ക്കാര്‍ നടത്തുന്നത് ഏകാധിപത്യ ഭരണമാണെന്ന് പറഞ്ഞ സിദ്ദു രാഹുല്‍ ഗാന്ധിയെ വിപ്ലവകാരിയെന്ന് വിശേഷിപ്പിച്ചു

navajot singh  navajot singh released from jail  road rage case  Punjab Congress chief  Congress leader  rahul gandhi  narendra modi  bjp  latest national news  രാഹുല്‍ ഗാന്ധി  വിപ്ലവകാരി  10 മാസത്തെ തടവ് ശിക്ഷ  നവജ്യോത് സിങ് സിദ്ദു  ബിജെപി  മോചനം മനഃപൂര്‍വം വൈകിപ്പിച്ചു  പഞ്ചാബ്  കോണ്‍ഗ്രസ്  ബിജെപി  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'രാഹുല്‍ ഗാന്ധി ഒരു വിപ്ലവകാരി'; 10 മാസത്തെ തടവ് ശിക്ഷയ്‌ക്ക് ശേഷം മോചിതനായി നവജ്യോത് സിങ് സിദ്ദു

By

Published : Apr 1, 2023, 9:43 PM IST

പട്യാല : 1988ലെ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു ജയില്‍ മോചിതനായി. 10 മാസത്തെ തടവ് ശിക്ഷയ്‌ക്ക് ശേഷമാണ് സിദ്ദു പുറത്തിറങ്ങിയത്. നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണ് സിദ്ദുവിനെ കാത്ത് ജയിലിന്‍റെ പുറത്ത് ഒത്തുകൂടിയത്.

സിദ്ദുവിന് ഉജ്ജ്വല സ്വീകരണം : 10 മാസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ സിദ്ദുവിനെ 'നവജ്യോത് സിദ്ദു സിന്ദാബാദ്' മുദ്രാവാക്യം വിളികളോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ന്യൂനപക്ഷങ്ങളെ ഉന്നം വച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തികളെ സിദ്ദു അപലപിച്ചു. ജയില്‍ മോചിതനായ ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഭരണകക്ഷിക്കെതിരെ ആഞ്ഞടിച്ചത്.

ബിജെപി സര്‍ക്കാര്‍ നടത്തുന്നത് ഏകാധിപത്യ ഭരണമാണെന്ന് പറഞ്ഞ സിദ്ദു രാഹുല്‍ ഗാന്ധിയെ വിപ്ലവകാരിയെന്ന് വിശേഷിപ്പിച്ചു. 'ഏകാധിപത്യം രാജ്യത്ത് വരികയാണെങ്കില്‍ ഒരു വിപ്ലവവും അതോടൊപ്പം വരും, ആ വിപ്ലവത്തിന്‍റെ പേരാണ് രാഹുല്‍ ഗാന്ധിയെന്നത്. അദ്ദേഹം കേന്ദ്രസര്‍ക്കാരിനെതിരെ പോരാട്ടം നടത്തുകയാണ്' - സിദ്ദു പ്രതികരിച്ചു.

മോചനം മനഃപൂര്‍വം വൈകിപ്പിച്ചു :'ഞാന്‍ ഉച്ചയോടെ പുറത്തിറങ്ങേണ്ടതാണ്. സര്‍ക്കാര്‍ മനഃപൂര്‍വം വൈകിപ്പിച്ചു. കാരണം, മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ നിന്നും പോകുവാന്‍ വേണ്ടിയാണ് അവര്‍ അങ്ങനെ ചെയ്‌തത്'- കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

'പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് ഇന്ന് ഉച്ചയോടെയായിരുന്നു പുറത്തിറങ്ങേണ്ടിയിരുന്നത്. ജയിലിന് അടുത്ത് മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നതിനാല്‍ അധികൃതര്‍ മനഃപൂര്‍വം സമയം വൈകിപ്പിച്ചതാണ്' - നവജ്യോത് സിങ് സിദ്ദുവിന്‍റെ മകന്‍ കരണ്‍ സിദ്ദു പറഞ്ഞിരുന്നു.

ജനാധിപത്യം ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ജനാധിപത്യപരമായ ഒന്നും ഇന്നത്തെ കാലഘട്ടത്തില്‍ നടക്കുന്നില്ല. എന്‍റെ ഇളയ സഹോദരനായ ഭഗവന്ത് മന്‍ ഇത് ശ്രദ്ധിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് വേണ്ടിയുള്ളതാണ് ഇത്.

പഞ്ചാബിനെ തകര്‍ക്കാന്‍ ശ്രമങ്ങള്‍: ഇന്ത്യയുടെ കവചമാണ് പഞ്ചാബ്. ഈ കവചം തകര്‍ക്കാന്‍ വലിയ ശ്രമങ്ങളാണ് നടക്കുന്നത്. പഞ്ചാബില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തുവാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. അതില്‍ ന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യം വച്ചിരിക്കുന്നത് - മോചിതനായ ശേഷം നവജ്യോത് സിങ് സിദ്ദു അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മെയ്‌ മാസത്തിലായിരുന്നു പട്യാല കോടതിയില്‍ മുന്‍ ക്രിക്കറ്റ് താരം കൂടിയായ നവജ്യോത് സിങ് സിദ്ദു ഹാജരായത്. അദ്ദേഹത്തിന് ശിക്ഷ ഇളവ് ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയെ തകർക്കുമെന്ന് സുപ്രീം കോടതി ഉത്തരവിൽ പരാമര്‍ശിച്ചിരുന്നു. സിദ്ദു കൂടി പങ്കാളിയായ റോഡപകടത്തില്‍ 65കാരനായ ഗുര്‍നം സിങ് മരണപ്പെട്ടിരുന്നു.

ഹൃദയം കവര്‍ന്ന് നവ്‌ജ്യോത് കൗറിന്‍റെ ട്വീറ്റ് : മാര്‍ച്ച് മാസത്തിന്‍റെ തുടക്കത്തില്‍, തനിക്ക് ക്യാന്‍സറിന്‍റെ രണ്ടാം ഘട്ടമായിരിക്കുന്നതായി സിദ്ദുവിന്‍റെ ഭാര്യ നവ്‌ജ്യോത് കൗര്‍ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരുന്നു. തന്‍റെ ഭര്‍ത്താവിനായി നീണ്ട നാള്‍ താന്‍ കാത്തിരിക്കുകയാണെന്നും അവര്‍ അറിയിച്ചിരുന്നു. 'സിദ്ദു പങ്കാളിയാകാത്ത കുറ്റത്തിനാണ് അദ്ദേഹത്തെ ജയിലില്‍ അടച്ചിരിക്കുന്നത്.

അതിലുള്‍പ്പെട്ട മറ്റുള്ളവരെ വിട്ടയച്ചിരിക്കുകയാണ്. ഓരോ ദിവസവും നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഞാന്‍. എന്നത്തെയും പോലെ തന്നെ നിങ്ങളുടെ വേദനകള്‍ പരസ്‌പരം പങ്കുവച്ചുകൊണ്ട് അതിന്‍റെ ഭാരം കുറയ്‌ക്കാന്‍'- നവജ്യോത് കൗര്‍ ട്വിറ്ററില്‍ ഇങ്ങനെയായിരുന്നു കുറിച്ചിരുന്നത്.

ABOUT THE AUTHOR

...view details