ഭുവനേശ്വര്‍:കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒഡിഷയില്‍ 'മാസ്‌ക് അഭിയാന്‍' ഏര്‍പ്പെടുത്തി മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 14 ദിവസത്തെ 'മാസ്‌ക് അഭിയാന്‍' കര്‍ശനമായി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇരട്ട പിഴ ചുമത്താന്‍ പൊലീസിനും ഭരണകൂടത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒഡിഷയില്‍ മാസ്‌ക് അഭിയാന് തുടക്കമിട്ട് സര്‍ക്കാര്‍
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 14 ദിവസത്തെ 'മാസ്‌ക് അഭിയാന്‍' കര്‍ശനമായി ഏര്‍പ്പെടുത്താന്‍ തീരുമാനം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇരട്ട പിഴ ചുമത്താനും നിര്‍ദേശമുണ്ട്.
രണ്ടാം കൊവിഡ് തരംഗം ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും രാത്രികാല കര്‍ഫ്യൂയും, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തിരിക്കുകയാണെന്നും ഒഡിഷയിലും ആവശ്യമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍ ഇത്തരം സാഹചര്യം ഒഴിവാക്കാമെന്നും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.
കൊവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വന്നുവെന്നും ആരോഗ്യ പ്രവര്‍ത്തകരുടെയും മുന്‍നിര പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും കൂട്ടായ ശ്രമത്തിന്‍റെ ഭാഗമായാണ് നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.