കേരളം

kerala

ETV Bharat / bharat

താന്‍ കൊല്ലപ്പെട്ടിട്ടില്ല; വ്യാജ വാര്‍ത്ത തള്ളി ഗുസ്‌തി താരം നിഷ ദാഹിയ

നിഷ ദാഹിയയും സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോയിലൂടെ താന്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഗുസ്‌തി താരം വ്യക്തമാക്കിയത്.

By

Published : Nov 10, 2021, 10:21 PM IST

nisha dahiya  nisha dahiya news  nisha dahiya latest news  nisha dahiya refutes death  nisha dahiya refutes death news  nisha dahiya refutes death news  nisha dahiya shot dead latest news  national level wrestler news  nisha dahiya refutes reports of death  nisha dahiya death report news  nisha dahiya death report  nisha dahiya video news  nisha dahiya death report  nisha dahiya brother shot dead fake news  nisha dahiya shot dead fake news  നിഷ ദാഹിയ  നിഷ ദാഹിയ പുതിയ വാര്‍ത്ത  നിഷ ദാഹിയ കൊല്ലപ്പെട്ടു വ്യാജ വാര്‍ത്ത  നിഷ ദാഹിയ വ്യാജ വാര്‍ത്ത  വ്യാജ വാര്‍ത്ത തള്ളി നിഷ ദാഹിയ  ഗുസ്‌തി താരം കൊല്ലപ്പെട്ടു വ്യാജ വാര്‍ത്ത  ഗുസ്‌തി താരം നിഷ ദാഹിയ  ഗുസ്‌തി താരം നിഷ ദാഹിയ വാര്‍ത്ത  നിഷ ദാഹിയ അജ്ഞാതര്‍ വെടിവയ്പ്പ് വാര്‍ത്ത  നിഷ ദാഹിയ അജ്ഞാതര്‍ വെടിവയ്പ്പ് വ്യാജം വാര്‍ത്ത  നിഷ ദാഹിയ കൊലപാതം വ്യാജ വാര്‍ത്ത
താന്‍ കൊല്ലപ്പെട്ടിട്ടില്ല; വ്യാജ വാര്‍ത്ത തള്ളി ഗുസ്‌തി താരം നിഷ ദാഹിയ

ചണ്ഡീഗഡ്: ഹരിയാനയില്‍ അജ്ഞാതരുടെ വെടിയേറ്റ് താനും സഹോദരനും കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമെന്ന് ദേശീയ ഗുസ്‌തി താരം നിഷ ദാഹിയ. താന്‍ ജീവനോടെയുണ്ടെന്നും സുഖമായിരിയ്ക്കുന്നുവെന്നും നിഷ ദാഹിയ പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് ഗുസ്‌തി താരം ഇക്കാര്യം വ്യക്തമാക്കിയത്.

'ഞാന്‍ സീനിയര്‍ നാഷണല്‍സിന് വേണ്ടി ഗോണ്ടയിലാണ്. എനിക്ക് കുഴപ്പമൊന്നുമില്ല. കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത വ്യാജമാണ്,' ഇന്ത്യന്‍ ഗുസ്‌തി ഫെഡറേഷന്‍ പുറത്തിറക്കിയ വീഡിയോയില്‍ നിഷ പറഞ്ഞു. ഗുസ്‌തി താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ സാക്ഷി മാലിക്കും നിഷക്ക് ഒപ്പം വീഡിയോയിലുണ്ട്.

സോനപത്തിലെ ഹലാല്‍പുരില്‍ സുശീല്‍ കുമാര്‍ ഗുസ്‌തി അക്കാദമിയില്‍ വച്ച് നിഷയും സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ബുധനാഴ്‌ച വൈകീട്ടോടെയാണ് പുറത്ത് വന്നത്. നിഷയുടെ മാതാവിന്‍റെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് താരം തന്നെ രംഗത്തെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്‌ച സെര്‍ബിയിയില്‍ വച്ച് നടന്ന അണ്ടര്‍-23 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ 72 കിലോഗ്രാം വിഭാഗത്തില്‍ നിഷ വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു.

Also read: രാജസ്ഥാനില്‍ ട്രക്കും ബസും കൂട്ടിയിച്ച് തീപിടിച്ചു; 11 പേര്‍ക്ക് ദാരുണാന്ത്യം

ABOUT THE AUTHOR

...view details