ന്യൂഡൽഹി :ജൂലൈ ഒന്ന് ഡോക്‌ടേഴ്‌സ് ദിനമായി ആചരിക്കുന്ന വേളയിൽ ഡോക്‌ടർമാർക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രീയ നേതാക്കൾ രംഗത്ത്. " ഡോക്ടർമാരുടെ ദിനത്തിൽ, ആരോഗ്യ മേഖലയിലെ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്നും സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന അവരുടെ നിസ്വാർഥ സേവനത്തെ ബഹുമാനിക്കുന്നു''വെന്നും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു.
''മാനവികതയെ സേവിക്കാൻ പുറപ്പെട്ട എല്ലാ ഡോക്‌ടർമാർക്കും ആശംസകൾ'' എന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും കുറിച്ചു.