കേരളം

kerala

By ETV Bharat Kerala Team

Published : Dec 26, 2023, 8:00 PM IST

ETV Bharat / bharat

യൂട്യൂബിലും ഒന്നാമൻ മോദി തന്നെ; ജോ ബൈഡൻ പോലും ബഹുദൂരം പിന്നിൽ

Modi Youtube Subscribers : രണ്ടുകോടി സബ്സ്ക്രൈബർമാർ എന്ന നേട്ടം കൈവരിക്കുന്ന ആദ്യ രാഷ്ട്ര തലവനും രാഷ്ട്രീയ നേതാവുമാണ് നരേന്ദ്ര മോദി. കാഴ്ച്ചക്കാരുടെ എണ്ണത്തിലും മോദി ബഹുദൂരം മുന്നിലാണ്. വരിക്കാരുടെ എണ്ണത്തിലും വ്യൂകളുടെ എണ്ണത്തിലും രണ്ടാം സ്ഥാനക്കാരേക്കാൾ ബഹുദൂരം മുന്നിലാണ് മോദി.

Etv Bharat modi you tube  Modi Youtube Subscribers  Narendra Modis YouTube Channel  YouTube Channel Crossed 2 Crore Subscribers  യൂട്യൂബിലും ഒന്നാമൻ മോദി തന്നെ  മോദി യൂട്യൂബ്  മോദിയുടെ യൂട്യൂബ് സബ്സ്ക്രൈബർമാർ  narendra modi youtube
Narendra Modis YouTube Channel Crossed 2 Crore Subscribers

ന്യൂഡൽഹി:യൂട്യൂബ് സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ ഒന്നാമതുള്ള ലോകനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു കോടി സബ്‌സ്‌ക്രൈബേഴ്‌സാണ് യൂട്യൂബിൽ മോദിയെ പിന്തുടരുന്നത്. രണ്ടുകോടി സബ്സ്ക്രൈബർമാർ എന്ന നേട്ടം കൈവരിക്കുന്ന ആദ്യ രാഷ്ട്ര തലവനും, രാഷ്ട്രീയ നേതാവുമാണ് നരേന്ദ്ര മോദി. കാഴ്‌ചക്കാരുടെ എണ്ണത്തിലും മോദി ബഹുദൂരം മുന്നിലാണ്. 450 കോടി വ്യൂകളാണ് അദ്ദേഹത്തിന്‍റെ ചാനലിലെ വിഡിയോകൾക്കുള്ളത്.

മുന്‍ ബ്രസീല്‍ പ്രസിഡന്‍റ് ജൈർ ബോല്‍സനാരോയാണ് രണ്ടാം സ്ഥാനത്ത്. രണ്ടാമതെങ്കിലും വെറും 60.44 ലക്ഷം സബ്സ്ക്രൈബർമാരുള്ള ജൈർ ബോല്‍സനാരോ മോദിയെക്കാൾ ബഹുദൂരം പിന്നിലാണ്. 40.12 ലക്ഷം വരിക്കാരുമായി മെക്‌സികോ പ്രസിഡന്‍റ് ആന്ദ്രെസ് മാനുവല്‍ ലോപെസ് ആണ് മൂന്നാമത്. 30.24 ലക്ഷം സബ്സ്ക്രൈബർമാരുള്ള ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോകോ വിദോദോയുടെ ചാനലാണ് നാലാം സ്ഥാനത്തുള്ളത്.

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ യൂട്യൂബ് ചാനല്‍ കേവലം എട്ടു ലക്ഷം പേര്‍ മാത്രമേ സബ്‌സ്‌ക്രൈബ് ചെയ്‌തിട്ടുള്ളൂ. എന്നാൽ വൈറ്റ് ഹൗസിന്‍റെ പേരിലുള്ള യൂട്യൂബ് ചാനലില്‍ 20.06 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.

ഇന്ത്യന്‍ നേതാക്കളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് മോദിയുടെ പിന്നില്‍ രണ്ടാമത്. 30.51 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് രാഹുലിനുള്ളത്. 6.11 ലക്ഷം സബ്സ്ക്രൈബർമാരുമായി ശശി തരൂരും, ആറ് ലക്ഷം പേരുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

Also Read:പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു

വിഡിയോയോകൾ കണ്ടവരുടെ എണ്ണത്തിൽ 22.4 കോടിയുമായി വ്യൂസുമായി ഉക്രൈൻ പ്രസിഡന്‍റ് വ്ളാഡ്‌മിർ സെലെൻസ്‌കിയാണ് രണ്ടാമത്. നരേന്ദ്ര മോദിയുടെ വിഡിയോ വ്യൂകളെക്കാൾ ബഹുദൂരം പിന്നിലാണിത്.

ABOUT THE AUTHOR

...view details