ചെന്നൈ: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ആര് ശ്രീലങ്കൻ പൗരന്മാരെ അറസ്റ്റ് ചെയ്‌ത് കേന്ദ്ര നർക്കോട്ടിക്‌സ് ഡിവിഷൻ. നേരത്തെ 3,000 കോടി വിലമതിക്കുന്ന ഹെറോയിൻ എന്ന മയക്കുമരുന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ലക്ഷദ്വീപ് കടലിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഇവരുടെ പക്കൽ നിന്നും അഞ്ച് എകെ-47 തോക്കുകളും 300 കിലോഗ്രാം ഹെറോയിനുമാണ് പിടികൂടിയത്. ഇവർക്ക് പാക്കിസ്ഥാൻ മയക്കുമരുന്ന് കടത്തുകാരുമായും ബന്ധമുണ്ടെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു.
മയക്കുമരുന്ന് കടത്ത്; ശ്രീലങ്കൻ പൗരന്മാർ പിടിയിൽ
പിടികൂടിയ മൂന്ന് ബോട്ടുകളെയും വിഴിഞ്ഞത്തേക്ക് കൂടുതൽ തെളിവെടുപ്പിനും അന്വേഷണത്തിനുമായി കൊണ്ടുപോയി
മയക്കുമരുന്ന് കടത്ത്; ശ്രീലങ്കൻ പൗരന്മാർ പിടിയിൽ
പിടികൂടിയ മൂന്ന് ബോട്ടുകളെയും വിഴിഞ്ഞത്തേക്ക് കൂടുതൽ തെളിവെടുപ്പിനും അന്വേഷണത്തിനുമായി കൊണ്ടുപോയി. രണ്ടാഴ്‌ചയ്ക്കുള്ളിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഐസിജി നടത്തുന്ന രണ്ടാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് അധികൃതർ പറഞ്ഞു. ഏകദേശം 4900 കോടി രൂപയുടെ 1.6 ടൺ മയക്കുമരുന്ന് ഐസിജി വിജയകരമായി പിടിച്ചെടുത്തതിനാൽ കഴിഞ്ഞ ഒരു വർഷം കടലിൽ മയക്കുമരുന്ന് കടത്തുകാർക്ക് വലിയ തിരിച്ചടിയായി.