കേരളം

kerala

ETV Bharat / bharat

തിയേറ്റര്‍ വിജയത്തിന് പിന്നാലെ നാനിയുടെ ദസറ ഒടിടിയിലേക്ക്; സ്‌ട്രീമിങ് നെറ്റ്‌ഫ്ലിക്‌സില്‍, റിലീസ് തീയതി പുറത്ത് - കീര്‍ത്തി സുരേഷ്

ദസറയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഈ മാസം തന്നെ ചിത്രം നെറ്റ്‌ഫ്ലിക്‌സില്‍ എത്തും.

Dasara to release on Netflix  Dasara  Nani starrer Dasara  Nani  Dasara to release on Netflix on this date  നാനിയുടെ ദസറ ഇനി നെറ്റ്‌ഫ്ലിക്‌സില്‍  നാനിയുടെ ദസറ  നാനി  ദസറ ഇനി നെറ്റ്‌ഫ്ലിക്‌സില്‍  ദസറ  Netflix posted on Instagram  Dasara story based on Singareni Coal Mines  Dasara theatre release  Nani s 30th movie  Keerthi Suresh upcoming movies  Nani upcoming movies  കീര്‍ത്തി സുരേഷ്  Keerthi Suresh
നാനിയുടെ ദസറ ഇനി നെറ്റ്‌ഫ്ലിക്‌സില്‍

By

Published : Apr 21, 2023, 8:34 AM IST

Dasara to release on Netflix: തെലുഗു സൂപ്പര്‍ താരം നാനിയുടെ പാൻ ഇന്ത്യന്‍ ചിത്രം 'ദസറ'യുടെ ഒടിടി റിലീസ് തീയതി പുറത്ത്. ഏപ്രിൽ 27 മുതൽ നെറ്റ്ഫ്ലിക്‌സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. നെറ്റ്‌ഫ്ലിക്‌സ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

Netflix posted on Instagram: 'ഈ വർഷം ദസറ നേരത്തെ വരുന്നതിനാൽ പടക്കങ്ങൾ പുറത്തെടുക്കാൻ സമയമായി. മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിൽ ഏപ്രിൽ 27ന് ചിത്രം നെറ്റ്ഫ്ലിക്‌സിൽ എത്തും' -ഇപ്രകാരമാണ് നെറ്റ്‌ഫ്ലിക്‌സ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം 'ദസറ'യിലെ നാനിയുടെ ഒരു പോസ്‌റ്ററും നെറ്റ്‌ഫ്ലിക്‌സ്‌ പങ്കുവച്ചിട്ടുണ്ട്.

Dasara story based on Singareni Coal Mines: നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു പീരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിലായാണ് ചിത്രം പുറത്തിറങ്ങിയത്.

Also Read:'പ്രേക്ഷകരുടെ സ്‌പന്ദനം എസ് എസ് രാജമൗലിയെക്കാൾ നന്നായി മറ്റാർക്കും മനസിലാകില്ല': നാനി

Dasara theatre release: മാർച്ച് 30നായിരുന്നു 'ദസറ'യുടെ തിയേറ്റര്‍ റിലീസ്. തെലുഗു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആഗോള ബോക്‌സോഫിസിൽ ചിത്രം ഇതിനോടകം തന്നെ 100 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു.

Nani s 30th movie: അറുപത്തി അഞ്ച് കോടി ബജറ്റിലൊരുക്കിയ ചിത്രത്തില്‍ നാനിയും കീര്‍ത്തി സുരേഷുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. നാനിയുടെ 30-ാമത് ചിത്രം കൂടിയാണ് 'ദസറ'. ധരണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നാനി അവതരിപ്പിച്ചത്. വെണ്ണേലയായി കീര്‍ത്തി സുരേഷും വേഷമിട്ടു. കൂടാതെ ദീക്ഷിത് ഷെട്ടി, ഷൈൻ ടോം ചാക്കോ, സമുദ്രക്കനി, ഷംന കാസിം, സായ് കുമാർ, ഝാന്‍സി തുടങ്ങിയവരും 'ദസറ'യിൽ വേഷമിട്ടിരുന്നു.

Keerthi Suresh upcoming movies: അതേസമയം കീര്‍ത്തി സുരേഷിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങളാണ്. ഭോല ശങ്കര്‍ ആണ് കീര്‍ത്തി സുരേഷിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു തെലുഗു ചിത്രം. 2015ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം വേതാളത്തിന്‍റെ റീമേക്ക് കൂടിയാണ് ഭോല ശങ്കര്‍. മാമന്നന്‍, സൈറണ്‍, രഘു താത്ത, റിവോള്‍വര്‍ റീത്ത എന്നിവയാണ് കീര്‍ത്തിയുടെ മറ്റ് പുതിയ പ്രോജക്‌ടുകള്‍.

Nani upcoming movies: അതേസമയം 'ഹിറ്റ് 3' ആണ് നാനിയുടെതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. സൈലേഷ് കൊളനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് നാനി എത്തുന്നത്. അതേസമയം 'അണ്ടേ സുന്ദരാനികി' ആണ് നാനിയുടെതായി ഇതിന് മുമ്പ് റിലീസിനെത്തിയ ചിത്രം. നസ്രിയ ആയിരുന്നു ചിത്രത്തില്‍ നാനിയുടെ നായികയായി എത്തിയത്.

Also Read:'ദസറ' കസറി; 100 കോടി ക്ലബിലേക്ക് കുതിച്ചെത്തിയത് ആറാം ദിവസത്തിൽ

ABOUT THE AUTHOR

...view details