കേരളം

kerala

ETV Bharat / bharat

ഈ അച്ഛനും മകളും ഇനി ഒടിടിയില്‍; 'ഹായ്‌ നാണ്ണാ' ഡിജിറ്റല്‍ റൈറ്റ്‌സ് വിറ്റഴിച്ചത് വന്‍ തുകയ്‌ക്ക് - Nani

Hi Nanna on OTT release: ഒടിടി റിലീസിനൊരുങ്ങി ഹായ് നാണ്ണാ. സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കി നെറ്റ്‌ഫ്ലിക്‌സ്.

Hi Nanna on OTT release  Hi Nanna on Netflix  Hi Nanna digital rights  ഹാ നാണ്ണാ ഒടിടിയില്‍  ഹാനാണ്ണാ നെറ്റ്‌ഫ്ലിക്‌സ്  ഹാ നാണ്ണാ  Hi Nanna  Nani  നാനി
Nani movie Hi Nanna on OTT release

By ETV Bharat Kerala Team

Published : Dec 29, 2023, 7:08 PM IST

ബോക്‌സോഫിസിൽ സൂപ്പർ ഹിറ്റായിരുന്നു തെലുഗു സൂപ്പര്‍ താരം നാനിയുടെ ഏറ്റവും പുതിയ റിലീസായ 'ഹായ് നാണ്ണാ'. ഡിസംബര്‍ 7ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മൂന്നാം ആഴ്‌ച പിന്നിടുമ്പോഴും തിയേറ്ററുകളില്‍ കുടുംബ പ്രേക്ഷകരെ ആകർഷിക്കുകയാണ്.

സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 'ഹായ് നാണ്ണാ'യുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുകയാണ് നെറ്റ്‌ഫ്ലിക്‌സ്. വന്‍ തുകയ്‌ക്കാണ് സിനിമയുടെ ഒടിടി അവകാശം നെറ്റ്‌ഫ്ലിക്‌സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2024 ജനുവരി 5ന് ചിത്രം നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിങ് ആരംഭിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. നവാഗതനായ ശൗര്യവ് സംവിധാനം ചെയ്‌ത ചിത്രം ആഗോള ബോക്‌സോഫിസിലും മികച്ച നേട്ടം കൈവരിച്ചിരുന്നു.

Also Read:'ശരിക്കും ഹൃദയ സ്‌പര്‍ശിയായത്'; നാനി മൃണാൽ ചിത്രം ഹായ് നാണ്ണായെ പ്രശംസിച്ച് അല്ലു അര്‍ജുന്‍

സിനിമയ്‌ക്ക് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആരാധകര്‍ മാത്രമല്ല, തെലുഗു സൂപ്പർ സ്‌റ്റാർ അല്ലു അർജുനും 'ഹായ് നാണ്ണാ'യെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു (Allu Arjun praises Hi Nanna). വളരെ ഹൃദയ സ്‌പര്‍ശിയായ ചിത്രമാണ് 'ഹായ് നാണ്ണാ' എന്നാണ് സിനിമയെ കുറിച്ച് അല്ലു അര്‍ജുന്‍ പറഞ്ഞത്.

'ഹായ് നാണ്ണായുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. എന്തൊരു മധുരമുള്ള, ഹൃദയ സ്‌പര്‍ശിയായ സിനിമ. ശരിക്കും സ്‌പര്‍ശിക്കുന്നു. സഹോദരൻ നാനി ഗാരുവിന്‍റെ (Nani) പ്രകടനം ഗംഭീരമായിരുന്നു. ഇത്തരമൊരു ആകർഷകമായ തിരക്കഥയ്ക്ക് പച്ചക്കൊടി കാട്ടിയതിനും വെളിച്ചത്ത് കൊണ്ടു വന്നതിനും എന്‍റെ ആദരവ്.

പ്രിയപ്പെട്ട മൃണാൽ താക്കൂർ, സ്‌ക്രീനിലെ നിങ്ങളുടെ പ്രസന്‍സ് വേട്ടയാടുന്നു, ഇത് നിങ്ങളെ പോലെ തന്നെ മനോഹരമാണ്. ബേബി കിയാര, എന്‍റെ പ്രിയേ, നിന്‍റെ ക്യൂട്ട്നെസ് കൊണ്ട് നീ ഹൃദയങ്ങളെ ഉരുക്കുന്നു. മതി! ഇനി ഇപ്പോള്‍ തന്നെ സ്‌കൂളിൽ പോകൂ.' -അല്ലു അര്‍ജുന്‍ പറഞ്ഞു.

Also Read:Nani Mrunal Thakur Hi Nanna song അച്ഛന്‍- മകള്‍ പാട്ടുമായി ഹിഷാം അബ്‌ദുല്‍ വഹാബ്; ഹായ് നാണ്ണായിലെ രണ്ടാമത്തെ ഗാനം പുറത്ത്

ദൃശ്യപരമായി മികച്ച സൃഷ്‌ടി ഒരുക്കിയ സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരെയും അല്ലു അർജുൻ പ്രശംസിച്ചു. 'നിങ്ങൾ ഹൃദയ സ്‌പർശിയായതും കരയിപ്പിക്കുന്നതുമായ നിരവധി നിമിഷങ്ങൾ സൃഷ്‌ടിച്ചു. മികച്ച അവതരണം. ഈ തിളക്കം തുടരുക. ഹായ് നാണ്ണാ അച്ഛന്മാരുടെ മാത്രമല്ല, എല്ലാ കുടുംബാംഗങ്ങളുടെയും ഹൃദയത്തെ സ്‌പർശിക്കും.' -അല്ലു അര്‍ജുന്‍ കൂട്ടുച്ചേര്‍ത്തു.

ഒരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയാണ് 'ഹായ് നാണ്ണാ'. അച്ഛനും മകളും തമ്മിലുള്ള ആഴമുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ളതാണ് സിനിമയുടെ പ്രമേയം. നാനി, മൃണാൽ താക്കൂർ, ശ്രുതി ഹാസൻ (Shruti Haasan), ബേബി കിയാര (Baby Kiara) എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാനിയും മൃണാള്‍ താക്കൂറും ഇതാദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് 'ഹായ് നാണ്ണാ'. തെലുഗു, കന്നഡ, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് 'ഹായ് നാണ്ണാ' റിലീസ് ചെയ്‌തത്.

Also Read:'എവിടെയാ എനിക്ക് തെറ്റ് പറ്റിയത്?'; കൗതുകമുണർത്തി നാനിയുടെ 'ഹായ് നാണ്ണാ' ട്രെയിലർ

ABOUT THE AUTHOR

...view details