മുംബൈ: നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് രോഗികൾ മരിച്ചു. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. രണ്ട് രോഗികൾ ഗുരുതരാവസ്ഥയിൽ. വാടിയിലെ വെൽ ട്രീറ്റ് ആശുപത്രിയിലെ ഐസിയുവിൽ വെള്ളിയാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്.
മുംബൈയിലെ ആശുപത്രിയിൽ തീപിടിത്തം; നാല് രോഗികൾ മരിച്ചു - ഐസിയുവിലാണ് തീപിടുത്തം
ഐസിയുവിലാണ് തീപിടിത്തമുണ്ടായത്
അപകടം നടന്ന സമയത്ത് 10 രോഗികൾ ഐസിയുവിൽ ഉണ്ടായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരിച്ചവരിൽ ഒരാൾ തീപിടിത്തത്തിന് മുമ്പ് മരണപ്പെട്ടതാകാമെന്നും എന്നാൽ ശരീരത്തിൽ പൊള്ളലേറ്റ അടയാളങ്ങളുണ്ടായിരുന്നതിനാൽ യഥാർഥ മരണ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് നാഗ്പൂർ പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ പറഞ്ഞു.
രണ്ട് പേരുടെ നില ഗുരുതരമാണെന്നും ആശുപത്രിയിൽ കൊവിഡ് ചികിത്സയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രിയുടെ രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന ഐസിയുവിലെ എസി യൂണിറ്റിലാണ് തീപിടിത്തമുണ്ടായതെന്നും അഗ്നിശമനസേന സ്ഥലത്തെത്തുന്നതിനുമുമ്പ് തീ അണയ്ക്കാൻ ആശുപത്രി ജീവനക്കാർ ശ്രമിച്ചത് കൂടുതൽ അപകടം ഒഴിവാക്കിയതായും നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷന്റെ ചീഫ് ഫയർ ഓഫീസർ രാജേന്ദ്ര ഉചാകെ പറഞ്ഞു. രാത്രി 8.10ന് ആരംഭിച്ച തീ പിടിത്തം 9.30ഓടെയാണ് നിയന്ത്രണവിധേയമാക്കിയത്.