മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാഗ്‌പൂരിൽ ഒരാഴ്ച ലോക്‌ഡൗൺ ഏർപ്പെടുത്തി. മാർച്ച് 15 മുതൽ 21 വരെയാണ് ലോക്‌ഡൗൺ. പച്ചക്കറി, ഫ്രൂട്ട് ഷോപ്പുകൾ, പാൽ ബൂത്തുകൾ എന്നിവ തുറക്കാൻ അനുമതിയുണ്ട്. ലോക്‌ഡൗണിനോട് വളരെ അനുകൂലമായാണ് ജനങ്ങളുടെ പ്രതികരണം. പ്രഭാത സവാരി ചെയ്യുന്നവരുൾപ്പെടെ സാമൂഹിക അകലം പാലിക്കുന്നുണ്ട്.
നാഗ്‌പൂരിൽ ഒരാഴ്ച ലോക്‌ഡൗൺ പ്രഖ്യാപിച്ചു
സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി
നാഗ്‌പൂരിൽ ഒരാഴ്ച കാലത്തേക്ക് ലോക്‌ഡൗൺ
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 16,620 പുതിയ കൊവിഡ് കേസുകളും 50 മരണങ്ങളുമാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,861ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയിൽ മാത്രം 1962 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ലോക്‌ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു .