കേരളം

kerala

ETV Bharat / bharat

നാഗ ചൈതന്യയുടെ ഒടിടി അരങ്ങേറ്റം ; സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ ധൂത ആമസോണില്‍ - Dhootha

Naga Chaitanya web debut Dhootha release : സാഗർ വർമ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ വേഷമാണ് സീരീസില്‍ നാഗ ചൈതന്യയ്‌ക്ക്..

Naga Chaitanya web debut Dhootha release  Dhootha release on Amazon Prime  Dhootha release  Dark thriller Dhootha OTT release  Dhootha OTT release  Dark thriller Dhootha  നാഗ ചൈതന്യയുടെ ഒടിടി അരങ്ങേറ്റം  സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ ധൂത ആമസോണില്‍  ധൂത ആമസോണില്‍  സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ ധൂത  ധൂത  Dhootha  നാഗ ചൈതന്യ
Naga Chaitanya web debut Dhootha release

By ETV Bharat Kerala Team

Published : Dec 1, 2023, 4:14 PM IST

തെലുഗു സൂപ്പര്‍ താരം നാഗ ചൈതന്യയുടെ വെബ്‌ സീരീസാണ് 'ധൂത' (Dark thriller Dhootha). നടന്‍റെ ഡിജിറ്റല്‍ അരങ്ങേറ്റമായ 'ധൂത' (Naga Chaitanya web debut Dhootha) ഇന്ന് (ഡിസംബർ 1) മുതല്‍ ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു (Dhootha OTT release). സൂപ്പര്‍ നാച്വറല്‍ ത്രില്ലറായ സീരീസ് ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്‌ട്രീമിംഗ് നടത്തുന്നത് (Dhootha release on Amazon Prime).

സീരീസില്‍ മികച്ച പ്രകടനമാണ് നാഗ ചൈതന്യയുടേത് (Naga Chaitanya). സാഗർ വർമ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ജീവിതത്തിൽ സംഭവിക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ പത്രങ്ങൾ പ്രവചിക്കുമ്പോൾ അയാളുടെ ജീവിതം തലകീഴായി മാറാൻ തുടങ്ങുന്നു. ഇതാണ് 'ധൂത'യുടെ പ്രമേയം.

ആകെ എട്ട് എപ്പിസോഡുകളാണ് 'ധൂത'യ്‌ക്കുള്ളത്. അഞ്ച് മണിക്കൂര്‍ 48 മിനിറ്റ് ആണ് ദൈര്‍ഘ്യം. നാഗ ചൈതന്യ കേന്ദ്രകഥാപാത്രമായി എത്തുന്ന സീരീസിൽ പ്രാചി ദേശായി, പാർവതി തിരുവോത്ത്, പ്രിയ ഭവാനി ശങ്കർ, രോഹിണി, പശുപതി തുടങ്ങി നിരവധി പേര്‍ അണിനിരക്കുന്നുണ്ട്. വിക്രം കെ കുമാർ ആണ് 'ധൂത'യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇശാന്‍ ഛബ്രയാണ് സംഗീതം.

Also Read:കാര്‍ത്തിക് ആര്യന് പകരം നാഗ ചൈതന്യയോ? റീമേക്കിനൊരുങ്ങി ഭൂൽ ഭുലയ്യ 2..

റിലീസിന് പിന്നാലെ വെബ്‌ സീരീസിനെ പുകഴ്‌ത്തി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പലരും 'ധൂത'യ്‌ക്ക് അഞ്ചില്‍ 3.75 റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്. 'ട്വിസ്‌റ്റുകളും ടേണുകളും നിറഞ്ഞ ഒരു ആകർഷകമായ ത്രില്ലർ സീരീസാണ് 'ധൂത'. ഉജ്ജ്വലമായ രചന. മികച്ച അന്വേഷണ രംഗങ്ങള്‍.

പാർവതിയുടെയും നാഗ ചൈതന്യയുടെയും പ്രകടനം ഇഷ്‌ടപ്പെട്ടു. ആറാം എപ്പിസോഡ് ദൈർഘ്യം ഏറിയതാണ്. ഫ്ലാഷ്ബാക്ക് ഭാഗത്തിന് 15 മിനിറ്റ് ട്രിം ആവശ്യമാണ്. ത്രില്ലിംഗ് ഘടകങ്ങൾ വളരെ നന്നായി വര്‍ക്കായി. വിക്രം കുമാർ ഒരിക്കലും നിരാശരാക്കില്ല. കാണേണ്ടത് തന്നെ' -ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

'സമീപകാലത്തെ ഏറ്റവും മികച്ച സീരീസുകളില്‍ ഒന്ന്, മുഴുവന്‍ എപ്പിസോഡുകളും ആസ്വദിച്ച് കണ്ടു. വിക്രം കുമാര്‍ ധൂതയിലൂടെ മികച്ച അനുഭവം നൽകി!! മികച്ച പ്രകടനത്തിനും തിരക്കഥയിൽ വിശ്വസിച്ചതിനും നാഗ ചൈതന്യയ്‌ക്ക് വൻ കരഘോഷം' - മറ്റൊരു ആരാധകന്‍ കുറിച്ചു.

'ധൂത നന്നായി നിർമ്മിച്ച ഒരു എൻഗേജിംഗ് ത്രില്ലറാണ്. എഴുത്ത് അസാധാരണം. എല്ലാ എപ്പിസോഡുകളും ഇഷ്‌ടപ്പെട്ടു. നാഗ ചൈതന്യ മികച്ച പ്രകടനം കാഴ്‌ചവച്ചു.' - മറ്റൊരു ആരാധകന്‍ കുറിച്ചു.

തെലുഗു ആക്ഷൻ ത്രില്ലർ കസ്‌റ്റഡിയാണ് നാഗ ചൈതന്യയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. വെങ്കട്ട് പ്രഭു തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തില്‍ നാഗ ചൈതന്യയും കൃതി ഷെട്ടിയും, അരവിന്ദ് സ്വാമിയുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. പ്രിയാമണി, ശരത് കുമാർ, പ്രേംജി അമരൻ, സമ്പത്ത് രാജ്, വെണ്ണേല കിഷോർ, പ്രേമി വിശ്വനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Also Read:Sai Pallavi Naga Chaitanya Movie : ലവ്‌ സ്‌റ്റോറിക്ക് ശേഷം വീണ്ടും നാഗ ചൈതന്യക്കൊപ്പം സായി പല്ലവി

ശിവ എന്ന യുവ കോണ്‍സ്‌റ്റബിളിന്‍റെ വേഷമായിരുന്നു ചിത്രത്തില്‍ നാഗ ചൈതന്യയ്‌ക്ക്. രാജു എന്ന അപകടകാരിയായ കുറ്റവാളിയുടെ വേഷത്തെ അരവിന്ദ് സ്വാമിയും അവതരിപ്പിച്ചു. രാജു എന്ന കുറ്റവാളിയെ ബെംഗളൂരുവിലെ കോടതിയിലേക്ക് കൊണ്ടുപോകാനുള്ള സാഹസികമായ ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ട കോണ്‍സ്‌റ്റബിള്‍ ശിവയെ കേന്ദ്രീകരിച്ചുള്ള ആക്ഷൻ ഡ്രാമയാണ് 'കസ്‌റ്റഡി'. നീതിക്കുവേണ്ടിയുള്ള അശ്രാന്ത പരിശ്രമം കൂടിയായിരുന്നു ചിത്രം.

ABOUT THE AUTHOR

...view details