കേരളം

kerala

ETV Bharat / bharat

സാഹസിക യാത്രയ്ക്ക് കപ്പൽ കയറി നാഗ ചൈതന്യയും സായി പല്ലവിയും; തണ്ടേലിന് തുടക്കം - Naga chaitanya latest movies

Thandel launch ceremony: തണ്ടേൽ സിനിമയുടെ പൂജ ചടങ്. നാഗ ചൈതന്യ, സായ് പല്ലവി, നാഗാർജുന, വെങ്കിടേഷ് ദഗുപതി എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

Sai pallavi naga chaitanya movie Thandel  Naga chaitanya Sai pallavi movie  Thandel launch ceremony  Thandel movie  നാഗ ചൈതന്യ സായി പല്ലവി ചിത്രം  തണ്ടേൽ  Thandel  തണ്ടേൽ ചിത്രീകരണം  തണ്ടേൽ റിലീസ്  നാഗ ചൈതന്യ  സായി പല്ലവി  തണ്ടേലിന് തുടക്കം  സാഹസിക യാത്രയ്ക്ക് കപ്പൽ കയറി നാഗ ചൈതന്യ  Thandel release in multiple languages  Thandel Release  തണ്ടേൽ സിനിമയുടെ പൂജ  Naga chaitanya latest movies  Sai pallavi latest movies
Sai pallavi naga chaitanya movie Thandel

By ETV Bharat Kerala Team

Published : Dec 9, 2023, 8:47 PM IST

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാഗ ചൈതന്യയുടെ (Naga Chaitanya) ചിത്രമാണ് 'തണ്ടേൽ' (Thandel). ചന്ദൂ മൊണ്ടേടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കമായി. ശനിയാഴ്‌ച ഹൈദരാബാദിലെ അന്നപൂർണ സ്‌റ്റുഡിയോയിൽ വച്ച് സിനിമയുടെ പ്രൗഢഗംഭീരമായ പൂജ ചടങ്ങുകള്‍ നടന്നു.

നാഗ ചൈതന്യയുടെ നായികയായി സായ് പല്ലവിയാണ് എത്തുന്നത്. നാഗ ചൈതന്യ, സായ് പല്ലവി (Sai Pallavi), നാഗാർജുന അക്കിനേനി (Nagarjuna Akkineni), വെങ്കിടേഷ് ദഗുപതി (Venkatesh Daggubati) എന്നിവര്‍ ചടങ്ങിലെ വിശിഷ്‌ട അതിഥികളായിരുന്നു.

Also Read:പ്രേമത്തിന് ശേഷം സായ് പല്ലവിയും നിവിൻ പോളിയും വീണ്ടും ഒന്നിക്കുമ്പോള്‍...

നാഗ ചൈതന്യയുടെ കരിയറിലെ ഏറ്റവും ചെലവേറിയ പ്രോജക്‌ടായി കരുതപ്പെടുന്ന ചിത്രമാണ് 'തണ്ടേൽ'. ഈ മാസം ചിത്രീകരണം തുടങ്ങുന്ന ചിത്രം, 2024 വേനൽക്കാലത്ത് തിയേറ്ററുകളിലെത്തും (Thandel Release).

ആന്ധ്രപ്രേദേശിലെ ശ്രീകാകുളം തീരപ്രദേശം പശ്ചാത്തലമാക്കിയാണ് സംവിധായകന്‍ ചിത്രം ഒരുക്കുന്നത്. മത്സ്യത്തൊഴിലാളി സമൂഹത്തെ കേന്ദ്രീകരിച്ച് യഥാർഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഒരു ആക്ഷൻ ഡ്രാമയാണ് 'തണ്ടേൽ'. സിനിമയിൽ ഒരു മത്സ്യത്തൊഴിലാളിയുടെ വേഷത്തെയാണ് നാഗ ചൈതന്യ അവതരിപ്പിക്കുക.

'തണ്ടേൽ' പൂജ ചടങ്ങിന് മുന്നോടിയായി, ഈ സാഹസിക യാത്രയുടെ തുടക്കം പ്രഖ്യാപിച്ച് നിർമാതാക്കൾ രംഗത്തെത്തിയിരുന്നു. 'സാഹസിക യാത്രയ്ക്ക് കപ്പൽ കയറുന്നു. # തണ്ടേൽ മുഹൂർത്തം ചടങ്ങ് ഡിസംബർ 9ന് രാവിലെ 10.30 മണിക്ക് അന്നപൂർണ സ്‌റ്റുഡിയോയിലെ ഗ്ലാസ് ഹൗസിൽ. വെങ്കി മാമ ഗാരു, നാഗാര്‍ജുന ഗാരു എന്നിവര്‍ ചടങ്ങിൽ പങ്കെടുത്ത് ടീമിനെ അനുഗ്രഹിക്കും.' -ഇപ്രകാരമായിരുന്നു നിര്‍മാതാക്കളുടെ എക്‌സ്‌ പോസ്‌റ്റ്.

Also Read:Is Sai Pallavi married സായി പല്ലവിയുടെ വിവാഹം കഴിഞ്ഞോ? വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...

നാഗ ചൈതന്യയും ചന്ദൂ മൊണ്ടേടിയും ഇത് മൂന്നാം തവണയാണ് ഈ സിനിമയിലൂടെ ഒന്നിക്കുന്നത് (Naga Chaitanya Chandoo Mondeti collaboration). നേരത്തെ പ്രേമം (Premam), സവ്യസാചി (Savyasachi) എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.

അടുത്തിടെ 'തണ്ടേൽ' ടീം അംഗങ്ങള്‍ ശ്രീകാകുളം തീരപ്രദേശം സന്ദർശിച്ചിരുന്നു. അംഗങ്ങള്‍ നിരവധി മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും ചിത്രീകരണ സ്ഥലങ്ങൾ പരിശോധിക്കുകയും ചെയ്‌തിരുന്നു.

ഗീത ആർട്‌സ് നിർമിക്കുന്ന ചിത്രം ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യും (Thandel will be released in multiple languages). പ്രശസ്‌ത ഛായാഗ്രാഹകൻ ഷാംദത്ത് ആണ് സിനിമയുടെ ഛായാഗ്രഹണം. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. അല്ലു അരവിന്ദ് സിനിമയുടെ അവതരണവും ബണ്ണി വാസു നിര്‍മാണവും നിര്‍വഹിക്കും.

Also Read:നാഗ ചൈതന്യയുടെ ഒടിടി അരങ്ങേറ്റം ; സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ ധൂത ആമസോണില്‍

ABOUT THE AUTHOR

...view details