ലക്നൗ: ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ട ക്രിമിനൽ പശ്ചാത്തലമുള്ള ആളുകൾക്ക് ആയുധം വിതരണം ചെയ്തു വരികയായിരുന്ന അനധികൃത ആയുധ നിർമ്മാണ ശാല മുസാഫർനഗർ പൊലീസ് തകർത്തു. ആയുധ ശാല പ്രവർത്തിപ്പിച്ചിരുന്ന സുധീർ ബല്യാൻ, സാഗർ ബല്യാൻ, വിശാൽ രജ്‌പുത്, നിഷാന്ത്, സുനിൽ, ജാവേദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മുസാഫർനഗറിലെ അനധികൃത ആയുധ നിർമ്മാണ ശാല പൊലീസ് തകർത്തു
ന്യൂ മണ്ഡി പൊലീസ് സ്റ്റേഷന് കീഴിലുള്ള ഹഖേരി റോഡിനടുത്തുള്ള കരിമ്പിൻ തോട്ടത്തിൽ അനധികൃതമായി ആയുധ നിർമ്മാണം നടത്തി വരികയായിരുന്നു ഇവർ.
ന്യൂ മണ്ഡി പൊലീസ് സ്റ്റേഷന് കീഴിലുള്ള ഹഖേരി റോഡിനടുത്തുള്ള കരിമ്പിൻ തോട്ടത്തിൽ ഇവർ ആയുധ നിർമ്മാണം നടത്തി വരികയായിരുന്നെന്നും വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ട ക്രിമിനൽ പശ്ചാത്തലമുള്ള ആളുകൾക്ക് ഇവർ ആയുധങ്ങൾ നൽകിയിരുന്നതായും മുസാഫർനഗർ പൊലീസ് സൂപ്രണ്ട് അർപിത് വിജയ് പറഞ്ഞു.
ഇവർ നിർമ്മിച്ച 17 പിസ്റ്റളുകളും 10 സെമി ഫിനിഷുകളും കൂടാതെ നിരവധി പിസ്റ്റൾ ബാരലുകളും അവ നിർമ്മിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. അനധികൃത ആയുധ നിർമാണ ശാല തകർത്ത പൊലീസ് സംഘത്തിന് 20,000 രൂപ ക്യാഷ് റിവാർഡും പൊലീസ് സൂപ്രണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.