കേരളം

kerala

ETV Bharat / bharat

Muslim Youth Beaten In Temple : വീട് വിട്ടിറങ്ങിയ അയല്‍ക്കാരിയെ തിരക്കി ക്ഷേത്രത്തിലെത്തി, ലൗ ജിഹാദ് ആരോപിച്ച് യുവാവിന് ക്രൂര മര്‍ദനം

Muslim youth attacked in temple : ബറേലി കില പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രദേശവാസിയായ ഇഷാന്‍ എന്ന യുവാവാണ് മര്‍ദനത്തിന് ഇരയായത്

Muslim youth beaten in Bareilly  Muslim youth beaten in temple premises  Muslim youth beaten  Muslim Youth Beaten In Temple  Muslim youth attacked in temple  Muslim Youth Beaten In Temple Bareilly  ലൗ ജിഹാദ് ആരോപിച്ച് യുവാവിന് ക്രൂര മര്‍ദനം  ലൗ ജിഹാദ്  ബറേലി  കില പൊലീസ് സ്റ്റേഷന്‍
Muslim Youth Beaten In Temple

By ETV Bharat Kerala Team

Published : Sep 17, 2023, 11:38 AM IST

Updated : Sep 17, 2023, 3:02 PM IST

ബറേലി (ഉത്തര്‍പ്രദേശ്) :ഹിന്ദുമത വിശ്വാസിയായ യുവതിയെ തിരക്കി ക്ഷേത്രത്തില്‍ എത്തിയ മുസ്‌ലിം യുവാവിന് ക്രൂര മര്‍ദനം (Muslim Youth Beaten In Temple). ലൗ ജിഹാദ് ആരോപിച്ചാണ് മര്‍ദിച്ചത് (Muslim youth attacked alleging Love Jihad). ക്ഷേത്രത്തില്‍ യുവാവിനെ കണ്ടതോടെ പ്രകോപിതരായ ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ ഇയാളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് നാലുപേര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു (Muslim Youth Beaten In Temple Bareilly).

കില പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 16) സംഭവം. പ്രദേശത്തെ പുരാതനമായ ക്ഷേത്ര സമുച്ചയത്തിലാണ് ഇഷാന്‍ എന്ന യുവാവ് എത്തിയത്. വഴക്കിട്ട് വീട് വിട്ടിറങ്ങിയ തന്‍റെ അയല്‍ക്കാരിയെ തെരഞ്ഞാണ് ഇഷാന്‍ ക്ഷേത്രത്തിലെത്തിയത്. യുവതി വീട് വിട്ടിറങ്ങിയതോടെ കുടുംബവും സമീപ വാസികളും തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇഷാനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ യുവതിയെ ക്ഷേത്രത്തില്‍ കണ്ടത്.

യുവതിയെ വിളിക്കാനായി ഇഷാന്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. യുവതിക്കൊപ്പം മുസ്‌ലിം യുവാവിനെ ക്ഷേത്രത്തില്‍ കണ്ടതോടെ ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ പ്രകോപിതരാവുകയും തുടര്‍ന്ന് ഇയാളെ ക്രൂരമായി മര്‍ദിക്കുകയും ആയിരുന്നു. ഇതിനിടെ യുവതി കാര്യങ്ങള്‍ വിവരിക്കാന്‍ ശ്രമിച്ചെങ്കിലും സംഘം അത് ചെവിക്കൊള്ളാന്‍ തയാറായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുവാവിനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികളില്‍ ഒരാള്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു.

വീഡിയോ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മര്‍ദന വിവരം അറിഞ്ഞ് യുവതിയുടെ വീട്ടുകാരും സംഭവ സ്ഥലത്തെത്തി. മര്‍ദനത്തിന് ഇരയായ യുവാവ് പരാതി നല്‍കിയിട്ടുണ്ടെന്നും വിശദമായ അന്വേഷണശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കില സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഇന്‍സ്‌പെക്‌ടര്‍ രാജീവ് കുമാര്‍ പറഞ്ഞു.

അന്യജാതിയില്‍ പെട്ട യുവതിയെ വിവാഹം ചെയ്‌ത യുവാവിന്‍റെ സഹോദരിക്ക് മര്‍ദനം : ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സഹോദരന്‍ ഇതര ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചു എന്നാരോപിച്ച് വിധവയായ ദലിത് സ്‌ത്രീയെ ക്രൂരമായി മര്‍ദിച്ച സംഭവം ആന്ധ്രാപ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു . ഇവരെ വിവസ്‌ത്രയാക്കി കൈകാലുകള്‍ കെട്ടിയിടുകയും കണ്ണില്‍ മുളക് പൊടി വിതറുകയും ചെയ്‌തതായാണ് വിവരം. ജീവനോടെ കത്തിക്കാനുള്ള ശ്രമം നടന്നതായും പറയപ്പെടുന്നു.

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലായിരുന്നു സംഭവം. ഓഗസ്റ്റ് 14 രാത്രി ഏകദേശം 12.30ഓടെയാണ് സഹോദരന്‍റെ മിശ്രവിവാഹത്തില്‍ പ്രകോപിതരായ സംഘം സ്‌ത്രീയുടെ വീട്ടിലെത്തി അക്രമിച്ചത്. ജാതിവ്യത്യാസത്തിന്‍റെ പേരില്‍ പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ യുവാവും പെണ്‍കുട്ടിയും നാടുവിടുകയും വിവാഹം ചെയ്യുകയും ചെയ്‌തു.

വിവാഹശേഷം യുവാവിന്‍റെ വീടിന് നേരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമണം നടത്തിയിരുന്നു. വിധവയായ സഹോദരിയെയും യുവാവിന്‍റെ അമ്മയെയും അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്‌തു. മര്‍ദനത്തില്‍ യുവാവിന്‍റെ സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Last Updated : Sep 17, 2023, 3:02 PM IST

ABOUT THE AUTHOR

...view details