അലിഗഢ്: 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന് വിളിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്ന് ഹിന്ദു വിദ്യാര്‍ഥിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മുസ്‌ലിം വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ അലിഗഢ് സര്‍വകലാശാലയിലാണ് സംഭവം. ഹിന്ദു വിദ്യാര്‍ഥിയോട് കൈയില്‍ കെട്ടിയിരിക്കുന്ന ജപിച്ച ചരട് അഴിച്ചുമാറ്റാന്‍ മുസ്‌ലിം വിദ്യാര്‍ഥി ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചപ്പോള്‍ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്‌തു.
പാകിസ്ഥാൻ സിന്ദാബാദ് വിളിക്കണം: അലിഗഢില്‍ സഹപാഠിയെ തോക്ക് ചൂണ്ടി വിദ്യാര്‍ഥി - ഇന്നത്തെ പ്രധാന വാര്‍ത്ത
ഹിന്ദു വിദ്യാര്‍ഥിയോട് കൈയില്‍ കെട്ടിയിരിക്കുന്ന ജപിച്ച ചരട് അഴിച്ചുമാറ്റാന്‍ മുസ്‌ലിം വിദ്യാര്‍ഥി ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചപ്പോള്‍ കത്തി ഉപയോഗിച്ച് ആക്രമിച്ചു
ബുലാന്ത്ഷഹ്‌ര്‍ ജില്ലയിലെ കരണ്‍വാഷ് ഗ്രാമത്തിലാണ് ഇരയായ ഹിന്ദു വിദ്യാര്‍ഥി സക്കേത്ത് കുമാര്‍ താമസിക്കുന്നത്. യൂണിവേഴ്‌സിറ്റിയില്‍ ടെക്നോളജി ബിരുദാനന്തര വിദ്യാര്‍ഥിയാണ് സക്കേത്ത്. സംഭവ സമയം യൂണിവേഴ്‌സിറ്റിയിലെ സുലൈമാൻ ഹാളിലിരിക്കുകയായിരുന്നു സക്കേത്ത്.
മദ്യപിച്ചെത്തിയ പ്രതി പാകിസ്ഥാനെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കാന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടാതെ സക്കേത്തിന്‍റെ സഹോദരിയോട് പ്രതി ഹിജാബ് ധരിക്കാന്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പരാതി പ്രകാരം ഉടനടി നടപടിയെടുക്കുമെന്നും എസ്‌പി കുല്‍ദീപ് ഗുണാവത്ത് പറഞ്ഞു.