മുംബൈ :എലിവിഷം കലര്‍ത്തിയ തക്കാളി കഴിച്ച യുവതിക്ക് ദാരുണാന്ത്യം. മുംബൈ മാല്‍വാനി പാസ്‌കല്‍ വാഡി സ്വദേശി രേഖ നിഷാദ് (27) ആണ് അബദ്ധത്തില്‍ വിഷാംശമുള്ള തക്കാളി കഴിച്ച് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
വിഷം പുരട്ടി വച്ച തക്കാളി ടി.വിയില്‍ മുഴുകിയിരിക്കെ അബദ്ധത്തില്‍ ഭക്ഷണത്തില്‍ ചേര്‍ത്തു ; യുവതിക്ക് ദാരുണാന്ത്യം - എലിവിഷം കലര്‍ന്ന തക്കാളി കഴിച്ച് യുവതി മരിച്ചുക
വിഷം വച്ച തക്കാളി ടി.വി കാണുന്നതിനിടയില്‍ യുവതി അബദ്ധത്തില്‍ ഭക്ഷണത്തില്‍ ചേര്‍ക്കുകയായിരുന്നു
എലികളെ കൊല്ലാനായി തക്കാളിയില്‍ വിഷം ചേര്‍ത്തിരുന്നു. എന്നാല്‍ ടി.വി കണ്ടുകൊണ്ട് പാചകം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ഇത് ഭക്ഷണത്തില്‍ ചേര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിഷം കലര്‍ന്ന തക്കാളി കഴിച്ച് ഛര്‍ദിച്ചതോടെയാണ് യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് അവിടെ നിന്നും യുവതിയെ മുംബൈ മുന്‍സിപ്പല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശരീരത്തിൽ വിഷം പടർന്നതിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പിഎസ്ഐ മൂസ ദേവർഷി വ്യക്തമാക്കി.