മുംബൈ : മഹാരാഷ്‌ട്രയില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. 33 മണിക്കൂര്‍ നേരത്തെ ചെറുത്തുനില്‍പ്പിനൊടുവിലാണ് യുവതിയുടെ വിയോഗമെന്ന് മുംബൈ പൊലീസ് അറിയിച്ചു.
അതേസമയം, മുഖ്യപ്രതിയായ മോഹന്‍ ചൗഹാനെ(45) പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 307, 376, 323, 504 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സെപ്റ്റംബർ ഒന്‍പതിനായിരുന്നു ദാരുണ സംഭവം. മുംബൈയിലെ സകിനാക പ്രദേശത്തെ ഖൈറാനി റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയില്‍ 30 കാരിയെ കണ്ടെത്തുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയ നിലയിലായിരുന്നു.