മുംബൈ:നാളികേര ചാക്കിനുള്ളില്‍ കടത്താൻ ശ്രമിച്ച 1.80 ടണ്‍ കഞ്ചാവ് പിടിച്ചെടുത്തു. 3.60 വിലമതിക്കുന്ന കഞ്ചാവാണ് മുംബൈ പൊലീസിന്‍റെ ക്രൈംബ്രാഞ്ച് സിഐഡിയുടെ മയക്കുമരുന്ന് വിരുദ്ധ സെല്‍ കണ്ടെത്തിയത്. കിഴക്കൻ എക്‌സ്പ്രസ് ഹൈവെയില്‍ നിന്നാണ് ട്രക്കില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചത്.
മുംബൈയില്‍ 3.60 കോടിയുടെ കഞ്ചാവ് പിടിച്ചു - മുംബൈ വാര്‍ത്തകള്‍
ട്രക്കിനുള്ളില്‍ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ട്രക്കിനുള്ളില്‍ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മേഖലയിലെ ലഹരിക്കടത്തുകാരെ കഴിഞ്ഞ ഏതാനും നാളുകളായി അന്വേഷണ സംഘം പിന്തുടരുന്നുണ്ടായിരുന്നു. ഒഡീഷയില്‍ നിന്ന് ആന്ധ്രാ പ്രദേശ് വഴിയാണ് ട്രക്ക് മഹാരാഷ്‌ട്രയിലെത്തിയത്. പൊലീസിന് ലഭിച്ച വിവര പ്രകാരം ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് കടത്തല്‍ കേസില്‍ പൊലീസ് അന്വേഷിക്കുന്ന കുപ്രസിദ്ധ കുറ്റവാളികളായ ലക്ഷ്‌മികാന്ത് പ്രധാൻ, സന്ദീപ് സാത്പുത് എന്നിവര്‍ തന്നെയാണ് ഈ റാക്കറ്റിനും പിന്നിലെന്നാണ് പൊലീസ് നിഗമനം.