കേരളം

kerala

ETV Bharat / bharat

വാക്കേറ്റത്തിനിടെ 18 അടി ഉയരത്തില്‍ നിന്ന് കാമുകിയെ തള്ളി താഴെയിട്ടു; യുവാവ് അറസ്റ്റില്‍ - യുവതി

ടെറസിലെ വാട്ടര്‍ ടാങ്കിന്‍റെ കൈവരിയിലിരിക്കുകയായിരുന്ന യുവതിയെ വാക്കേറ്റത്തിനിടെ പ്രതി താഴേയ്ക്ക് തള്ളിയിടുകയായിരുന്നു. 18 അടി ഉയരത്തില്‍ നിന്ന് വീണ യുവതിയുടെ സുഷുമ്‌ന നാഡിക്ക് സാരമായി പരിക്കേറ്റു

Mumbai  man pushes girlfriend off building water tank  mumbai man pushes girlfriend off water tank  man attacks girlfriend  man held for pushing girlfriend off building  മുംബൈ  പുതിയ ക്രൈം വാര്‍ത്തകള്‍  കാമുകിയെ താഴേയ്ക്ക് തള്ളിയിട്ടു  യുവാവ് അറസ്റ്റില്‍  യുവതിയെ താഴേയ്ക്ക് തള്ളിയിട്ടു  കാമുകിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമം  ബോറിവലി  മാലാട്  കാമുകിയെ തള്ളി താഴെയിട്ടു
വാക്കേറ്റത്തിനിടെ 18 അടി ഉയരത്തില്‍ നിന്ന് കാമുകിയെ തള്ളി താഴെയിട്ടു; യുവാവ് അറസ്റ്റില്‍

By

Published : Nov 18, 2022, 11:31 AM IST

മുംബൈ:വാക്കേറ്റത്തിനിടെ 18 അടി ഉയരത്തില്‍ നിന്ന് കാമുകിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പ്രതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. മുംബൈയിലെ ദഹിസറില്‍ കഴിഞ്ഞ ഞായറാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. ആക്രമണത്തില്‍ യുവതിക്ക് സാരമായി പരിക്കേറ്റു.

മാലാട് സ്വദേശി പ്രിയാങ്കി സിങിനാണ് പരിക്കേറ്റത്. പ്രതിയുടെ സുഹൃത്ത് താമസിക്കുന്ന 15 നില കെട്ടിടത്തിന്‍റെ ടെറസിലുള്ള വാട്ടര്‍ ടാങ്കിന്‍റെ കൈവരിയിലിരിക്കുകയായിരുന്നു ഇരുവരും. വാക്കേറ്റത്തിനിടെ ഇയാള്‍ യുവതിയെ താഴേയ്ക്ക് തള്ളിയിടുകയായിരുന്നു.

സുഷുമ്‌ന നാഡിക്ക് സാരമായി പരിക്കേറ്റ യുവതി ശസ്‌ത്രക്രിയയ്ക്ക് വിധേയയായതായി അധികൃതര്‍ അറിയിച്ചു. പ്രതിയുടെ സുഹൃത്തിന്‍റെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ യുവതിയെ ആദ്യം പ്രതിയുടെ ഫ്ലാറ്റിലും പിന്നീട് യുവതിയുടെ വീട്ടിലും എത്തിച്ചിരുന്നു.

ഈ രണ്ട് സ്ഥലങ്ങളിലേയ്ക്കും പോകാനായി പ്രതി വിളിച്ച ഓണ്‍ലൈന്‍ ടാക്‌സിയെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കെട്ടിടത്തിലെ സിസിടിവി ദൃശ്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. മുംബൈയിലെ ബോറിവലിയില്‍ താമസിക്കുന്ന പ്രതി ബിപിഒ കമ്പനിയില്‍ യുവതിയുടെ സഹപ്രവര്‍ത്തകനാണ്.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് പ്രതി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. സ്‌കൂള്‍ കാലം മുതല്‍ ഇരുവര്‍ക്കും പരസ്‌പരം അറിയാം. ഇരുവരും പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്‌ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Also Read:താന്‍ ഇഷ്‌ടപ്പെടുന്ന യുവതിയെ സുഹൃത്തും സ്നേഹിച്ചു ; യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു, ഒടുവില്‍ പിടിയില്‍

ABOUT THE AUTHOR

...view details