മുംബൈ: മഹാരാഷ്‌ട്രയില്‍ വിനായക ചതുര്‍ഥിയോടനുബന്ധിച്ച് വെര്‍സോവ ജെട്ടിയില്‍ ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ കാണാതായ അഞ്ച് കുട്ടികളില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയെന്ന് ബൃഹണ്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു. പ്രദേശവാസികളാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇവരെ കൂപ്പര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. കാണാതായ മൂന്ന് കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
അപകടസ്ഥലത്ത് ഗണപതി വിഗ്രഹങ്ങള്‍ ഒഴുക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. പ്രദേശത്ത് ആളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കുട്ടികള്‍ സൂത്രത്തില്‍ ഇവിടേയ്ക്ക് പ്രവേശിയ്ക്കുകയായിരുന്നുവെന്ന് വെര്‍സോവ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫിസര്‍ മനോജ് വമന്‍ പൊഹനേകര്‍ പറഞ്ഞു.