മുംബൈ:മഹാരാഷ്‌ട്രയിലെ ചെമ്പൂരിൽ മതിലിടിഞ്ഞ് വീണ അപകടത്തിൽ മരണം 21 ആയി. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഭാരത് നഗറിൽ പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയുടെ മേല്‍നോട്ടത്തില്‍ മേഖലയില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിടിച്ചിലാണ് അപകട കാരണം.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് അറിയിച്ചു.
മുംബൈയിൽ മതിലിടിഞ്ഞ് അപകടം; മരണം 21 ആയി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
മുംബൈയിൽ മഴ തുടരുന്നു; വെള്ളക്കെട്ട് രൂക്ഷം
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ഗാന്ധി മാർക്കറ്റിനോട് ചേർന്ന പ്രദേശങ്ങളിലെ പൊതുഗതാഗതം താറുമാറായി. അടുത്ത 24 മണിക്കൂറിൽ മുംബൈയിൽ കനത്ത മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാനായി ദേശിയ ദുരന്ത നിവാരണ സംഘത്തിന്‍റെ മൂന്ന് സംഘങ്ങൾ മുംബൈയിലെത്തിയിട്ടുണ്ട്.
മുംബൈയിലെ കന്തീവാലി ഈസ്റ്റ് ഏരിയയിലെ ഹനുമാൻ നഗറില്‍ വീടുകളിലേക്ക് മഴവെള്ളം കയറിയിട്ടുണ്ട്. സിയോൺ റെയിൽവേ ട്രാക്കും വെള്ളത്തില്‍ മൂടിക്കിടക്കുകയാണ്. മുംബൈയിലെ ജലവിതരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന തുളസി നദി കരകവിഞ്ഞൊഴുകയാണ്. നദിയിൽ നിന്ന് മുംബൈയിലേക്ക് പ്രതിദിനം 18 മില്യൺ ലിറ്റർ വെള്ളമാണ് വിതരണം ചെയ്യുന്നത്.
READ MORE:മുംബൈയില്‍ മതിലിടിഞ്ഞ് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം