ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ ഡാം സുരക്ഷ അതോറിറ്റിയുടെ എല്ലാ അധികാരം മേല്‍നോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീം കോടതി. അധികാര കൈമാറ്റം തത്‌കാലികമാണ്. വ്യാഴാഴ്‌ച അധികാര കൈമാറ്റ ഉത്തരവ് ഇറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
മേല്‍നോട്ട സമിതിയില്‍ സാങ്കേതിക അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മേല്‍നോട്ട സമിതിയ്ക്കായിരിയ്ക്കും പ്രവര്‍ത്തനാധികാരമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോടതി നിർദേശത്തോട് കേന്ദ്ര സര്‍ക്കാര്‍ യോജിച്ചു.
സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ പരിഗണിയ്ക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമുള്ളപ്പോള്‍ മേല്‍നോട്ട സമിതിയ്ക്ക് കോടതിയെ സമീപിയ്ക്കാമെന്നും ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Read more: മുല്ലപ്പെരിയാര്‍ ഡാം : സുരക്ഷ സംബന്ധിച്ച തീരുമാനങ്ങള്‍ മേല്‍നോട്ട സമിതിക്കെന്ന് സുപ്രീം കോടതി