ഭോപ്പാൽ: ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ ആറ് കൊവിഡ് രോഗികൾ മരിച്ചു . രണ്ട് ദിവസമായി ആശുപത്രിയിൽ രോഗികൾക്ക് ഓക്‌സിജൻ ലഭിക്കുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് നടുക്കുന്ന സംഭവം.
ഭോപ്പാലിൽ ഓക്‌സിജൻ ലഭിക്കാതെ 6 കൊവിഡ് രോഗികൾ മരിച്ചു - ആറ് കൊവിഡ് രോഗികൾ മരിച്ചു
90 ഓക്സിജന്‍ സിലിണ്ടറുകൾ വേണ്ടയിടത്ത് 30 എണ്ണം മാത്രമാണുള്ളതെന്ന് ആശുപത്രി അധികൃതർ.
ഭോപ്പാലിൽ ഓക്‌സിജൻ ലഭിക്കാതെ ആറ് കൊവിഡ് രോഗികൾ മരിച്ചു
ഏഴ് ദിവമായി ഓക്‌സിജൻ വിതരണക്കാരൻ എത്തുന്നില്ലെന്നും 90 സിലിണ്ടറുകൾ വേണ്ടയിടത്ത് 30 സിലിണ്ടറുകൾ മാത്രമാണുള്ളതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യതക്കുറവില്ലെന്നും ശരിയായ രീതിയിൽ വിതരണം നടക്കുന്നുണ്ടെന്നുമായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ വാദം.