ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവപുരി ജില്ലാ ആശുപത്രിയില്‍ കൊവിഡ് രോഗി ഓക്സിജന്‍ ലഭിക്കാതെ മരണപ്പെട്ടു. ആശുപത്രി ജീവനക്കാരന്‍ ഓക്സിജന്‍ ട്യൂബ് മാറ്റിയതിനാലാണ് മരണം സംഭവിച്ചത്. അധ്യാപികയായ സുരേന്ദ്ര ശര്‍മയാണ് മരിച്ചത്. ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. ആശുപത്രിയില്‍ ആവശ്യത്തിന് ഓക്സിജന്‍ ഉണ്ടെന്നും, രോഗിയുടെ അവസ്ഥ വളരെ ഗുരുതരമായതിനാലാണ് മരണം സംഭവിച്ചതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആരും രോഗിയുടെ ഓക്സിജന്‍ മാറ്റി വച്ചിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഓക്സിജന്‍ ട്യൂബ് മാറ്റി വച്ചു: മധ്യപ്രദേശില്‍ കൊവിഡ് രോഗി ശ്വാസം കിട്ടാതെ മരിച്ചു - മധ്യപ്രദേശില്‍ കൊവിഡ് രോഗി ശ്വാസം കിട്ടാതെ മരിച്ചു
സിസിടിവി ദൃശ്യത്തില്‍ ജീവനക്കാരന്‍ ഓക്സിജന്‍ ട്യൂബ് എടുത്ത് മാറ്റുന്നതും, രോഗി ശ്വാസം കിട്ടാതെ പിടയുന്നതും വ്യക്തമാണ്.
എന്നാല്‍ രോഗിയുടെ കുടുംബം ആശുപത്രിയിലെ സിസിടിവി ദൃശ്യം കാണണമെന്ന് ആവശ്യപ്പെട്ടു. ദൃശ്യത്തില്‍ ജീവനക്കാരന്‍ ഓക്സിജന്‍ ട്യൂബ് എടുത്ത് മാറ്റുന്നതും, രോഗി ശ്വാസം കിട്ടാതെ പിടയുന്നതും വ്യക്തമാണ്. ദൃശ്യം കണ്ട ആശുപത്രി അധികൃതര്‍ മറ്റൊരു പ്രസ്ഥാവനയുമായി രംഗത്തെത്തി. രോഗിക്ക് ഓക്സിജന്‍റെ ആവശ്യം ഇല്ലാത്തതിനാല്‍ സിസ്റ്ററുടെ നിര്‍ദേശപ്രകാരമാണ് ട്യൂബ് മാറ്റിയതെന്നും, അത് മറ്റൊരു രോഗിക്ക് നല്‍കാനായി കൊണ്ടുപോയതായും അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ആശുപത്രി അധികൃതരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കുടുംബം അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് മെഡിക്കൽ കോളേജ് ഡീൻ ഡോ. അക്ഷയ് നിഗം ഇക്കാര്യം അന്വേഷിക്കാൻ ഒരു ടീമിനെ നിയോഗിച്ചു. 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന് ശേഷം കലക്ടർ അക്ഷയ് കുമാർ സിംഗ്, എസ്പി രാജേഷ് സിംഗ് ചന്ദൽ എന്നിവർ സ്ഥലത്തെത്തി.