ബക്‌സർ(ബിഹാർ): ആണ്‍കുട്ടികള്‍ ഉണ്ടാവാത്തതിലുള്ള വിഷമത്തിൽ മൂന്ന് പെണ്‍മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാവ്. ബിഹാറിലെ ബക്‌സർ ജില്ലയിലെ ഗായ് ഘട്ട് ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ കുട്ടികളുടെ മാതാവ് പിങ്കി ദേവിയെ പൊലീസ് പിടികൂടി. പൂനം കുമാരി (10), റൂണി കുമാരി (8), ബബ്ലി കുമാരി (3) എന്നീ കുട്ടികളെയാണ് ഇവർ കൊലപ്പെടുത്തിയത്.
ഒരു മകനില്ലാത്തതിൽ പിങ്കി ഏറെ അസ്വസ്ഥയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കൂടാതെ ഇതേ ചൊല്ലി ബന്ധുക്കൾ ഇവരെ പരിഹസിക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്നുള്ള ദേഷ്യത്തിലാണ് പിങ്കി മക്കളെ കൊലപ്പെടുത്തിയത്. അതേസമയം മക്കൾക്ക് കറുത്ത നിറമായതിനാലാണ് പിങ്കി അവരെ കൊലപ്പെടുത്തിയതെന്ന് ഭർതൃവീട്ടുകാർ ആരോപിച്ചു.