കേരളം

kerala

ETV Bharat / bharat

'അമ്മയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്': കുഞ്ഞിനെ പിടിക്കാനെത്തിയ കുറുക്കനെ കല്ലെറിഞ്ഞ് തുരത്തി അമ്മ - കുറുക്കനിൽ നിന്നും മകനെ രക്ഷിച്ച് അമ്മ

ശിവപുരി ജില്ലയിലെ താക്കൂർപുര പ്രദേശത്താണ് അഞ്ച് വയസുകാരനായ മകനെ കുറുക്കനിൽ നിന്നും രക്ഷിച്ചത്. മാധവ് നാഷണൽ പാർക്കിൽ നിന്ന് വന്ന കുറുക്കനാണ് കുഞ്ഞിനെ ആക്രമിച്ചത്.

Braveheart mother rescues her son from jackal  Jackal strays into Thakurpura locality from Madhav National Park  Mother fights with jackal to save son life in Thakurpura of Madhav Park area  കുറുക്കനിൽ നിന്നും മകനെ രക്ഷിച്ച് അമ്മ  മാധവ് നാഷണൽ പാർക്ക് കുറുക്കൻ ആക്രമണം
കുഞ്ഞിനെ ആക്രമിക്കാനെത്തിയ കടുവയെ കല്ലെറിഞ്ഞ് തുരത്തി അമ്മ

By

Published : Dec 24, 2021, 12:22 PM IST

ഭോപ്പാൽ: വീടിന് പുറത്ത് കളിക്കവെ കുറുക്കൻ പിടിച്ച അഞ്ച് വയസുള്ള കുഞ്ഞിനെ രക്ഷിച്ച് അമ്മ. ശിവപുരി ജില്ലയിലെ താക്കൂർപുര പ്രദേശത്താണ് സംഭവം. സമീപത്തെ മാധവ് നാഷണൽ പാർക്കിൽ നിന്ന് വന്ന കുറുക്കൻ വീടിന് പുറത്ത് കളിക്കുകയായിരുന്ന അഞ്ച് വയസുള്ള ആദിത്യയെ പിടികൂടിയിരുന്നു.

ഇത് കണ്ട അമ്മ കുറുക്കന് നേരെ കല്ലെറിഞ്ഞു. തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ച് കുറുക്കൻ നാഷണൽ പാർക്കിലേക്ക് ഓടിമറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞിനെ ശിവപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാധവ് നാഷണൽ പാർക്കിൽ നിന്നും വന്യമൃഗങ്ങൾ താക്കൂർപുര പ്രദേശത്ത് വരുന്നത് പതിവാണ്.

ദിവസങ്ങൾക്ക് മുൻപ് സിദ്ധി ജില്ലയിലുണ്ടായ സമാന സംഭവത്തിൽ എട്ട് വയസുകാരനായ മകനെ കടിച്ചെടുത്ത് രക്ഷപ്പെട്ട പുലിക്ക് പിന്നാലെ ഒരു കിലോമീറ്ററോളം ഓടി അമ്മ മകനെ തിരിച്ചെടുത്തിരുന്നു. ബൈഗ ഗോത്രത്തിലെ കിരൺ എന്ന സ്‌ത്രീയാണ് പുലിക്ക് പിന്നാലെ പോയി അതിസാഹസികമായി മകനെ രക്ഷിച്ചത്.

മറ്റൊരു സംഭവത്തിൽ, ഒരു മണിക്കൂറോളം കടുവയുമായി പോരാടി തന്‍റെ സഹപ്രവർത്തകരെ സത്പുര കടുവാ സങ്കേതത്തിലെ ജിരിയ ബീറ്റിലെ ഫോറസ്റ്റ് ഗാർഡായ സുധ രക്ഷിച്ചിരുന്നു. സംഭവം അറിഞ്ഞ സിനിമ താരം വിദ്യ ബാലൻ സുധയെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.

Also Read: മകനെ കടിച്ചെടുത്ത പുലിക്ക് പിന്നാലെ സ്ത്രീ പാഞ്ഞത് ഒരു കിലോമീറ്റര്‍, അമ്മ സ്നേഹത്തില്‍ തോറ്റ് പുലി

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details