കേരളം

kerala

ETV Bharat / bharat

കഞ്ചാവുപയോഗിച്ചതിന് 16കാരനെ അമ്മ പോസ്റ്റില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച് പൊതിരെ തല്ലി ; വീഡിയോ പുറത്ത് - കഞ്ചാവിന് അടിമയായ മകനെ അമ്മ മര്‍ദിച്ചു

കുട്ടിയെ അമ്മ മര്‍ദിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

Mother Beat son brutally as he was addicted to a cannabis  കഞ്ചാവിന് അടിമയായ മകനെ അമ്മ മര്‍ദിച്ചു  കണ്ണില്‍ മുളകുപൊടി തേച്ച് മര്‍ദനം
കഞ്ചാവിന് അടിമയായ മകനെ അമ്മ കണ്ണില്‍ മുളകുപൊടി തേട്ട് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു... വീഡിയോ വൈറല്‍

By

Published : Apr 4, 2022, 7:56 PM IST

തെലങ്കാന : കഞ്ചാവിന് അടിമയായ 16 കാരനെ അമ്മ പോസ്റ്റില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച ശേഷം പൊതിരെ തല്ലി . കുട്ടിയെ അമ്മ മര്‍ദിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സൂര്യപ്പേട്ട് ജില്ലയിലെ ഗാന്ധിനഗര്‍ കൊട്ടട സിറ്റിയിലാണ് സംഭവം.

കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടി കഞ്ചാവ് ഉപയോഗിച്ചുവരുന്നുണ്ട്. അമ്മ പലതവണ വിലക്കിയിട്ടും കുട്ടി നിര്‍ത്താന്‍ തയ്യാറായില്ല. ഇതില്‍ പ്രകോപിതയായ അമ്മ കുട്ടിയെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

കഞ്ചാവിന് അടിമയായ മകനെ അമ്മ കണ്ണില്‍ മുളകുപൊടി തേച്ച് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു... വീഡിയോ വൈറല്‍

Also Read: കഞ്ചാവ് വിറ്റ് സമ്പാദിച്ചത് ഒന്നരയേക്കർ ഭൂമി; ഉടമസ്ഥത മരവിപ്പിച്ച് എക്സൈസ്

ചില അയല്‍വാസികളും ബന്ധുക്കളും മാതാവിനെ സഹായിക്കുന്നുണ്ട്. എന്നാല്‍ ചിലരാകട്ടെ മര്‍ദിക്കരുതെന്നും ലഹരി വിരുദ്ധ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം.

ABOUT THE AUTHOR

...view details