ബെംഗളൂരു:ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായ മകന് ലഹരിമരുന്ന് എത്തിക്കാന്‍ ശ്രമിച്ച കേസില്‍ അമ്മ അറസ്റ്റില്‍. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. ശിക്കാരിപാളയ സ്വദേശി പർവീൺ താജിനെയാണ് പരപ്പന അഗ്രഹാര പൊലീസ് അറസ്റ്റ് ചെയ്‌തത്.
നിരവധി മോഷണക്കേസുകളുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മകന്‍ ബിലാലിനെ കാണാൻ പര്‍വീണ്‍ ഇടക്കിടെ ജയിലിൽ വരാറുണ്ട്. ജൂൺ 13ന് ജയിലിൽ എത്തിയ പർവീൺ വസ്‌ത്രങ്ങളടങ്ങിയ സഞ്ചിയിലാണ് ലഹരിമരുന്ന് കൊണ്ടുവന്നത്. ജയിൽ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.