ബുലന്ദ്ഷഹര്‍ (യുപി) :കളിക്കുന്നതിനിടെ അബദ്ധത്തിൽ സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ച് നാല് വയസുകാരന് ദാരുണാന്ത്യം. അഞ്ച് കുട്ടികൾക്ക് പരിക്ക്. ഗുലാവതി പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്‌ചയാണ് (24.20.2022) നടുക്കുന്ന സംഭവം. ഫലങ്ങള്‍ പഴുപ്പിക്കാനും പറമ്പുകളിൽ നിന്ന് പക്ഷികളെ അകറ്റാനും ഉപയോഗിക്കുന്ന സൾഫറും പൊട്ടാഷും ഉപയോഗിച്ച് ആറ് കുട്ടികൾ കളിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.
കളിക്കുന്നതിനിടെ സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ച് നാല് വയസുകാരന് ദാരുണാന്ത്യം ; അഞ്ച് കുട്ടികൾക്ക് പരിക്ക് - explosion in up
പക്ഷികളെ ഓടിക്കാനും ഫലങ്ങള്‍ പഴുപ്പിക്കാനും ഉപയോഗിക്കുന്ന സൾഫറും പൊട്ടാഷും ഉപയോഗിച്ച് 6 കുട്ടികൾ കളിക്കുന്നതിനിടെ സ്‌ഫോടനം ഉണ്ടാവുകയായിരുന്നു
സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ച് നാല് വയസുകാരന് ദാരുണാന്ത്യം: അഞ്ച് കുട്ടികൾക്ക് പരിക്ക്
പരിക്കേറ്റ നാല് കുട്ടികളെ മീററ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഒരാളെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.