മുംബൈ: രാജ്യത്ത് ഏകീകൃത ഭാഷ നടപ്പാക്കണമെന്ന വിവാദങ്ങൾക്കിടയിൽ മഹാരാഷ്‌ട്രയിലെ മോർഷിയിലെ ഒരു സ്‌കൂളിൽ വിദ്യാർഥികൾക്ക് വിദേശ ഭാഷകൾ പഠിപ്പിക്കുകയാണ് അധ്യാപകർ. ജാപ്പനീസ്, ഫ്രഞ്ച്, ജർമൻ, ചൈനീസ് തുടങ്ങിയ വിദേശ ഭാഷകളാണ് വിദ്യാർഥികൾക്ക് പഠിപ്പിക്കുന്നത്. പ്രിൻസിപ്പൽ രേഖ നാച്ചോണിന്‍റെയും എട്ട് അധ്യാപകരുടെയും നേതൃത്വത്തിൽ മോർഷി നഗർ പരിഷത്ത് സ്‌കൂളിലെ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള 237 കുട്ടികളും ഒന്നിലധികം ഭാഷകൾ സംസാരിക്കാനുള്ള കഴിവും നേടിയെടുത്തു.
ഒരു ഭാഷയല്ല, പല ഭാഷകൾ.. ഒന്നിലധികം അന്യഭാഷകൾ സംസാരിച്ച് സ്‌കൂൾ വിദ്യാർഥികൾ - ഭാഷകൾ
മോർഷിയിലെ ഒരു സ്‌കൂളിൽ അധ്യാപകരുടെ സഹായത്തോടെ വിദ്യാർഥികൾ സംസാരിക്കുന്നത് നിരവധി വിദേശ ഭാഷകൾ
അന്യഭാഷകൾ സംസാരിച്ച് സ്‌കൂൾ വിദ്യാർഥികൾ
കൊവിഡ് കാലത്ത് വിദ്യാർഥികൾ വിദേശ ഭാഷകൾ പഠിക്കുന്ന തിരക്കിലായിരുന്നു. അധ്യാപികയായ സഞ്‌ജീവനി ഭരഡെ എല്ലാ ദിവസവും 10 മിനിറ്റ് നേരം യൂട്യൂബ് വീഡിയോകളുടെയോ ഗൂഗിൾ പരിഭാഷയുടെയോ സഹായത്തോടെ വിദേശ ഭാഷ എങ്ങനെ പഠിക്കാമെന്ന് വിദ്യാർഥികൾക്ക് വിശദീകരിച്ചു നൽകും. ഇതോടെ കൊവിഡ് സമയത്ത് മൊബൈൽ ഫോണുകൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്തി വിദ്യാർഥികൾ അന്യഭാഷകൾ പഠിച്ചു തുടങ്ങി.