ഹൈദരാബാദ്: തെലങ്കാനയിലെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 6,800 കടന്നു. 592 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2.81 ലക്ഷം കടന്നു. മൂന്ന് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,513 ആയി ഉയർന്നു.
തെലങ്കാനയിൽ 6,800 കടന്ന് സജീവ കൊവിഡ് ബാധിതർ - telengana
സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2.81 ലക്ഷം കടന്നു
തെലങ്കാനയിൽ 6,800 കടന്ന് സജീവ കൊവിഡ് ബാധിതർ
ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനിൽ 119, മേദ്‌ചൽ മൽക്കജ്‌ഗരിയിൽ 70, രംഗാറെഡ്ഡിയിൽ 57 എന്നിങ്ങനെയാണ് പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. 41,970 സാമ്പിളുകൾ കൂടി പരിശോധിച്ചു. ഇതുവരെ 1.73 ലക്ഷത്തോളം പരിശോധനകൾ നടത്തി. സംസ്ഥാനത്തെ മരണനിരക്ക് 0.53 ശതമാനവും രോഗമുക്തി നിരക്ക് 97.01ശതമാനവുമാണ്.